പ്രമുഖ വ്യവസായി രവി പിള്ളയുടെ മകൻ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് വിവാഹിതനായി. രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത് മോഹൻലാലും ഭാര്യ സുചിത്രയും. രാവിലെ 7.35 ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍വച്ചായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഗുരുവായൂരിൽ എത്തിയ മോഹൻലാൽ അതിരാവിലെ തന്നെ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു.
രവി പിള്ളയുടെ മകൻ ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകൾ നൽകിയ താരം ഇവർക്കൊപ്പം നിൽക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വിവാഹ നാന്തര ചടങ്ങുകള്‍ പൂന്താനം ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖരുമടക്കം നിരവധി ആളുകൾ അതിഥികളായി എത്തും.