ഒരു തെരുവ് ഗു ണ്ടയെപോലെ മുണ്ടും മടക്കികുത്തി രൂക്ഷ ഭാവത്തോടെയാണ് ജോജു പോയത് ; ജോജുവിനെതിരെ തോമസ് ജോർജ് !!

നടൻ ജോജു ജോർജ് വിഷയത്തിൽ പ്രതികരിച്ച് തോമസ് ജോർജ് . സോഷ്യൽ മീഡിയയിൽ ജോജുവിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് എത്തിയിരുന്നു. തോമസ് ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

ഇന്നത്തെ ജോജു സംഭവത്തിൽ എനിക്ക് പറയാനുള്ളത് ….ശുദ്ധ അ സംബന്ധമാണ് അദ്ദേഹം പറഞ്ഞത് . ഞാനും അദ്ദേഹത്തോടൊപ്പം വൈറ്റിലയിൽ ഉണ്ടായിരുന്നു . വളരെ ശാന്തമായാണ് ജനങ്ങൾ സ മരത്തെ കണ്ടത് . കൃത്യം 45 മിനിറ്റു എടുത്തു ഞങ്ങളെ ക ടത്തിവിടാൻ . എന്റെ കാറിനു വളരെ പിന്നിലായിരുന്നു ജോജുവിന്റെ കാർ . മുൻപിൽ നടക്കുന്ന സ മരത്തിനെതിരെ ആ ക്രോശിച്ചിട്ടു അദ്ദേഹം തിരിച്ചു ഒരു തെരുവ് ഗു ണ്ടയെപോലെ മുണ്ടും മാടികുത്തി എന്റെ വണ്ടിയുടെ അടുത്തുകൂടെയാണ് രൂക്ഷ ഭാവത്തോടെപോയതു . പിന്നീട് മീഡിയ അയാളുടെ പുറകെകൂടി . പ്ര കോപിപ്പിച്ചുകാണും , അപ്പോൾ അയാൾ അ പമര്യാദയായി പെരുമാറി എന്നുള്ളതാണ് സത്യം . ജീവിതത്തിൽ വിജയിക്കുന്നവർ പാലിക്കേണ്ട പ്രത്യേകിച്ച് ജനങ്ങളുടെ ചിലവിൽ ജീവിക്കുന്നവർ അവരോടു പാലിക്കേണ്ട സാമാന്യ മര്യാദയുണ്ട് .അതുപോലെ സമരത്തോട് ജനങ്ങൾ വളരെ സമചിത്തതയോടെയാണ് പ്ര തികരിച്ചു കണ്ടത് .

ഇന്ന് ജോജു എണീറ്റുനിൽക്കുന്നുണ്ടെങ്കിൽ , തന്റേടത്തോടെ അവന്റെ അവകാശങ്ങളെക്കുറിച്ചു പറയുന്നുണ്ടെങ്കിൽ അതിനുകാരണം ഫ്രഞ്ച് വിപ്ലവം മുതൽ ജാലിയൻ വാലാബാഗ്‌ വരെയുള്ള സമര ചിത്രങ്ങളുടെ പിൻബലത്തിലാണ് .വൈറ്റിലമുതൽ ഇങ്ങു പുതിയ റോഡ് വരെ നീണ്ടു കാത്തുകിടന്നു സാധാരണ ആൾക്കാർ കാര്യം മനസിലാക്കി 45 മിനിറ്റു സഹകരിച്ചത് അവർക്കും അവകാശങ്ങൾ ഇല്ലാത്തതുകൊണ്ടല്ല മറിച്ചു അതിന്റെകാരണം മനസിലാക്കികൊണ്ടുതന്നെയാണ് .

40 രൂപചെലവ് വരുന്ന പെട്രോൾ 60 ലാഭം മേടിച്ചു വിൽക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ സമരം കൊണ്ട് അവരുടെ ഈ അസംബന്ധം നിറുത്തും എന്ന് കരുതിയും അല്ല ജനങ്ങൾ സമരത്തെ സമചിത്തതയോടെ നേരിട്ടത് . അതിനുകാരണം കേരളം ജനത വിഡ്ഢികൾ അല്ലാത്തതുകൊണ്ടാണ് , കാരണം ഇത്തരം പ്ര തികരണങ്ങളിൽ കൂടെ തന്നെയാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തിട്ടുള്ളത് എന്ന് മനസിലാക്കിയതുകൊണ്ടാണ് .ഉടുതുണിക്ക് മറുതുണിയില്ലാതിരുന്ന ഒരു തെരുവ് ഗു ണ്ടയെയും അയാളുടെ കുറെ ചേലകളുടെയും ചെയ്തികളൊഴിച്ചാൽ ഇന്നത്തെ പ്ര തിക്ഷേധത്തെ പിന്താങ്ങുന്നു .

Scroll to Top