ഏറ്റവും ഇഷ്ടപെട്ട നിറം ആയ ബ്ലാക്ക് ഡ്രസ്സ് പോലും ഇടാൻ പറ്റാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട് , പരിഹാ സങ്ങൾക്ക് മുന്നിൽ അടിപതറാതെ കാജൽ

ഈ നൂറ്റാണ്ടിലെ സൗന്ദര്യ സങ്കല്പങ്ങൾക്ക് നേരെ ഒരു ചോദ്യ ചിഹ്നമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് കാജൽ എന്ന പെൺകുട്ടി .മനുഷ്യരുടെ ചിന്താഗതികൾ, സൗന്ദര്യ സങ്കല്പങ്ങൾ കാജലിലൂടെ മാറേണ്ടതുണ്ട്. കുലീനയായി വെളുത്ത തൊലിക്കു മുകളിൽ വീണ്ടും സൗന്ദര്യ വർദ്ധക വസ്തുക്കൾ വാരി പൂശി മയിൽപീലി കണ്ണുകളായ് ചെരിഞ്ഞും,തിരിഞ്ഞും പാറി നടക്കുന്ന കേരളത്തിലെ മോഡലിംഗ് രംഗത്ത് ഡാർക്ക് സ്കിൻ എന്നാൽ മാറ്റി നിർത്തേണ്ട ഒന്നാണെന്നുള്ള ചിന്താഗതിയെ പൊളിച്ചെഴുതിയതായിരുന്നു പത്താം ക്ലാസ്സുകാരിയായ കാജൽ .ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കാജലിന്റെ ഒരു അഭിമുഖമാണ് .താൻ ഇതുവരെ നേരിട്ട പരി ഹാസങ്ങളെകുറിച്ച് പറയുകയാണ് കാജൽ .ലോക് ഡൗൺ സമയത്ത് എന്റെ കസിൻ പ്രിൻസാണ് ഫൊട്ടോഷൂട്ടിന് തയ്യാറാണോ എന്ന് ചോദിച്ചത്. ആദ്യം മടിച്ചു.

കാരണം കറുത്ത ഞാൻ ഫൊട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ മുൻകാല അനുഭവങ്ങള്‍ പോലെ വെളുത്ത് രൂപാന്തരം പ്രാപിക്കുമോ എന്നായിരുന്നു ആശങ്ക. പക്ഷേ എന്റെ മനസറിയാവുന്നതു കൊണ്ടു തന്നെ പ്രിൻസ് ഉറപ്പു നൽകി. കാജൽ കാജലായി തന്നെ ക്യാമറയ്ക്കു മുന്നിലുണ്ടാകും എന്ന വലിയ ഉറപ്പ്. അവൻ വാക്ക് പാലിച്ചു. എന്റെ നിറത്തിൽ ഏച്ചു കെട്ടലുകൾ ഇല്ലാതെ ഞാനായിത്തന്നെ ആ ചിത്രങ്ങൾ പിറവിയെടുത്തു.പ്രിൻസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് മേക്ക് അപ് ആർട്ടിസ്റ്റായ രാഹുൽ ലെബ്യൂട്ട് എന്നെ സമീപിക്കുന്നത്.ക്യാമറയ്ക്കു മുന്നിൽ വരാൻ പേ ടിച്ചിട്ടല്ല. മേക്കപ്പിൽ കുളിപ്പിച്ചും എന്റെ ചിത്രം ഫൊട്ടോഷോപ്പിലിട്ട് വെളുപ്പിച്ചും കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നും. ഞാൻ അത്രയ്ക്ക് മോ ശമാണോ എന്ന് തോന്നലുണ്ടാകും.

പക്ഷേ അവിടുന്നൊക്കെ ഞാന്‍ ഏറെ ദൂരം മുന്നോട്ടു പോയിരിക്കുന്നു. ഇന്ന് എന്റെ നിറത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും എനിക്ക് ഉത്തമബോധ്യമുണ്ട്. എന്റെ അമ്മ അർച്ചന കറുപ്പാണ്, അച്ഛൻ ജനിതും നന്നേ കറുപ്പാണ്. നിറം നോക്കാതെ ഒന്നാന്തരമായി പ്രണയിച്ച് ഒരുമിച്ച അവരുടെ മകളാണ് ഞാൻ. ഈ നിറം എന്റെ വ്യക്തിത്വത്തിന്റെ അടയാളം.ആഗ്രഹങ്ങൾ അതിന്റേതായ സമയത്ത് നടക്കും എന്ന പക്ഷക്കാരിയാണ് ഞാൻ. ഒരു ഷെഫ് ആകണണെന്ന ആഗ്രഹം പണ്ടേക്കു പണ്ടേ മനസിൽ കൂടു കൂട്ടിയിട്ടുണ്ട്. അതിനിടയിൽ മോ‍ഡലിംഗ് അവസരങ്ങൾ വന്നാൽ തീർച്ചയായും ഇരുകയ്യും നീട്ടി സ്വീകരിക്കം. ഇപ്പോള്‍ പഠനത്തിന്റെ തിരക്കുണ്ട്. വർക്കല ലിറ്റിൽ ഫ്ലവർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഞാൻ. ഏഴു വർഷമായി റെസ്ലിംഗ് പരിശീലിക്കുന്നുണ്ട്.

ആ മേഖലയിലും തിളങ്ങണം എന്ന് ആഗ്രഹിക്കുന്നുണ്ട്. ജീവിതത്തിന്റെ നിറങ്ങൾ കണ്ടു തുടങ്ങിയിട്ടേ ഉള്ളൂ ഞാൻ.മോ ശം കമ്മന്റുകളെ ഞാൻ ശ്രെദ്ധിക്കാറില്ല . എപ്പോഴും നല്ലത് മാത്രം ഉൾകൊണ്ട് മുന്നോട്ട് പോകാൻ ആണ് ഇഷ്ടം . 7 വർഷമായി റസ്ലിംഗ് പ്രാക്ടീസ് ചെയ്യുന്നുണ്ട് , കേരളത്തിൽ അറിയപ്പെടുന്ന ഷെഫ് ആകാൻ ആണ് ആഗ്രഹം.തന്റെ അമ്മയാണ് എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുന്നത് . ബ്ലാക്ക് ഡ്രെസ് ആണ് കൂടുതൽ ഇഷ്ടം , എന്നാൽ അതിടാൻ പറ്റാത്ത സാഹചര്യം ഒരുപാട് ഉണ്ടായിട്ടുണ്ട് . മാനസികമായി തളർന്നവർക്ക് ഞാൻ ഒരു പ്രചോദനമാകാൻ ആഗ്രഹിക്കുന്നു എന്നും കാജൽ പറയുന്നു .

VIDEO

Scroll to Top