സ്വാന്തനം സീരിയൽ നടി അപ്സര രത്നാകരനും സംവിധായകൻ ആൽബി ഫ്രാന്‍സിസും വിവാഹിതരായി.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം നടി അപ്സര യും ടെലിവിഷൻ രംഗത്ത് നിന്നുതന്നെയുള്ള താരം ആൽബിയും വിവാഹിതരായി.. ചോറ്റാനിക്കര അമ്പലത്തിൽ വച്ചാണ് ആൽബി അപ്സരയ്ക്ക് താലി ചാർത്തിയത്.കസവ് സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമായിരുന്നു അപ്സര ധരിച്ചത്. മുണ്ടും ഗോൾഡൻ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആൽബിയുടെ വേഷം. മുഹൂർത്തത്തിന് തൊട്ടുമുമ്പും അതിഥികളെ വരവേറ്റും സുഹൃത്തുക്കളോട് സംസാരിച്ചുമൊക്കെ ഓഡിട്ടോറിയത്തിൽ തന്നെയുണ്ടായിരുന്നു താരം.

സരിഗ, അലീന പടിക്കൽ, കിഷോർ, സരിത തുടങ്ങി അപ്സരയുടെ സുഹൃത്തുക്കളെല്ലാം വിവാഹത്തിനെത്തിയിട്ടുണ്ട്.രണ്ടു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു.

ഒരുപാട് പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അപ്സരയെ മിനിസ്ക്രീനിലെ താരം ആക്കി മാറ്റിയതത് ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരയായ സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രമാണ്. നെഗ റ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളിലൂടെയാണ് അപ്സര കൂടുതലും ശ്രദ്ധിക്കപ്പെട്ടത്.

Scroll to Top