അഞ്ചു വര്‍ഷത്തിന് ശേഷം മലയാളത്തില്‍ തിരിച്ചെത്തി ഭാവന; ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ലൊക്കേഷൻ വിഡിയോ പങ്കുവെച്ച് താരം

മലയാളികളുടെ മനസിൽ ഒരു പ്രത്യേക ഇടം നേടിയ നടിയാണ് ഭാവന. വിവാഹത്തോടെ മലയാള സിനിമയിൽ നിന്ന് കുറച്ച് കാലം നിൽക്കേണ്ടി വന്നെങ്കിലും ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരികയാണ് താരം. മലയാള സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും ആരാധക സ്നേഹത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല.സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. ശേഷം നിരവധി സിനിമകളിൽ സഹനടിയായും നായികയായുമൊക്കെ അഭിനയിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.

അഞ്ച് വർഷമായി മലയാളത്തിൽ സജീവമല്ലെങ്കിലും കന്നഡയിൽ നിരവധി സിനിമകളുടെ ഭാഗമാണ് ഭാവന.ഷറഫുദ്ധീൻ നായകനാകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!’ എന്ന ചിത്രത്തിൽ നായികയായി വീണ്ടും മലയാളത്തിലേക്ക് തിരികെ വരുവാൻ ഒരുങ്ങുകയാണ് ഭാവന.ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു.അശോകൻ,ഷറഫുദ്ധീൻ, അനാർക്കലി നാസർ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.ജിനു എബ്രഹാം രചനയും സംവിധാനവും നിർവഹിച്ച് പൃഥ്വിരാജ് നായകനായ ആദം ജൊവാൻ ആണ് മലയാളത്തിൽ ഭാവനയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

അരുണ്‍ റുഷ്ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ഭാവന ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.

Scroll to Top