സ്വർണത്തിൽ പൊതിഞ്ഞ പൗർണമിതിങ്കൾ ഗൗരിയെ താലി ചാർത്തി മനോജ്‌, വിവാഹ വീഡിയോ പുറത്ത്.

പ്രേക്ഷകരുടെ പ്രിയതാരമാണ് ഗൗരി കൃഷ്ണ.അഭിനയത്തോടൊപ്പം വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി. ‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പൗർ‌ണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി. തന്റെ എല്ലാ വിശേഷങ്ങളും ഗൗരി ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു.

ഇപ്പോഴിതാ വൈറൽ ആകുന്ന വാർത്ത താരത്തിന്റെ വിവാഹം കഴിഞ്ഞു എന്നതാണ്. ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ​ഗൗരി കൃഷ്ണന്റേയും പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകൻ കൂടിയായ മനോജിന്റേയും വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായി സ്വർണങ്ങളോട് കൂടെയാണ് ഗൗരി വധുവായി എത്തിയത്.

വിവാഹ വീഡിയോ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ​ഗൗരി കൃഷ്ണന്റേയും മനോജിന്റേയും വിവാഹ നിശ്ചയം നടന്നത്.വിവാഹത്തിന് മുന്നോടിയയുള്ള ഹൽദിയുടെയും റെസിപ്ഷന്റെയും വീഡിയോകളും ഫോട്ടോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

Scroll to Top