പ്രശസ്ത നടൻ ആശിഷ് വിദ്യാർഥിയ്ക്ക് രണ്ടാം വിവാഹം ചെയ്തു.60 മത് വയസിലാണ് ആശിഷിന്റെ വിവാഹം.ആസാം സ്വദേശിനി റുപാലി ബറുവയാണ് വധു.അൻപതുകാരിയായ റുപാലി ഫാഷൻ സംരംഭകയാണ്. കൊൽക്കത്ത ക്ലബ്ബിൽ, ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.തന്റെ വിവാഹത്തെ കുറിച് ആശിഷ് പറഞ്ഞത് ഇങ്ങനെ, എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, റുപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്.
ഞങ്ങൾ രാവിലെ കോടതിയിൽ വച്ച് വിവാഹിരായി, വൈകിട്ട് ഒരു സൽക്കാരവും നടത്തി. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.രാജോഷി ബറുവയാണ് ആശിഷ് വിദ്യാർഥിയുടെ ആദ്യ ഭാര്യ. അർത്ത് വിദ്യാർഥി ഇവരുടെ ഏകമകനാണ്.ദിലീപ് നായകനായ സി ഐ ഡി മൂസ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്കെത്തിയ താരമാണ് ആശിഷ് വിദ്യാർത്ഥി.
തുടർന്ന് ചെസ്സ്, ബാച്ചിലർ പാർട്ടി.. എന്നിവയുൾപ്പെടെ പത്തിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആശിഷ് വിദ്യാർത്ഥി അഭിനയിച്ചവയിലധികവും വില്ലൻ വേഷങ്ങളായിരുന്നു.1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ദ്രോഹ്കൽ എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വന്തമാക്കി.