ജീവിക്കാന്‍ സമ്മതിക്കണം, ആ പയ്യന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്ത്: പ്രതികരിച്ച് സുരേഷ് കുമാർ

തെന്നിന്ത്യന്‍ മുഴുവന്‍ ആരാധകരുള്ള നടിയാണ് കീര്‍ത്തി സുരേഷ്.മഹേഷ് ബാബു നായകനായി എത്തുന്ന സര്‍കാരു വാരി പാട്ടയാണ് കീര്‍ത്തി സുരേഷിന്റേതായി ഇനി ഇറങ്ങാനുള്ള ചിത്രം.മലയാളത്തിൽ ‘വാശി’യാണ് കീർത്തിയുടെ പുതിയ സിനിമ. കൃഷ്ണകൃപാസാഗരം, സന്താനഗോപാലം, ഗൃഹ നാഥൻ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.ബോളിവുഡിലും നടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.എല്ലാ രീതിയിലും കരിയറിൽ തിളങ്ങി നിൽക്കുകയാണ് കീർത്തിയപ്പോൾ.

കീർത്തി ഇപ്പോൾ മലയാളത്തിനേക്കാൾ കൂടുതൽ സിനിമകൾ ചെയ്യുന്നത് തമിഴിലാണ്.കീർത്തി സുരേഷിന്റെ പ്രണയഗോസിപ്പുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരണവുമായി നടിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ.കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സുരേഷ് കുമാറിന്റെ വിഡിയോ പുറത്തുവന്നത്.കീര്‍ത്തിക്കൊപ്പം ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന നടന്‍ അവളുടെ നല്ലൊരു സുഹൃത്താണ്.അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ് ഇത്തരം വാർത്തകളെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

‘എന്റെ മകൾ കീർത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാർത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നു, എന്നൊക്കെയുള്ള വാർത്ത. അത് വ്യാജമാണ്. ആ പയ്യൻ കീർത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീർത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓൺലൈൻ തമിഴ് മാസിക വാർത്തയാക്കി അത് മറ്റുള്ളവർ ഏറ്റുപിടിച്ചത്. ഇക്കാര്യം ചോദിച്ച് നിരവധി പേർ എന്നെ വിളിക്കുന്നുണ്ട്. വളരെ കഷ്ടമാണ് ഇത്. ജീവിക്കാൻ സമ്മതിക്കണം.

മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്’-സുരേഷ് കുമാർ പറഞ്ഞു.‘കീർത്തിയുടെ വിവാഹം വന്നാൽ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. എനിക്കും അറിയാവുന്ന പയ്യനാണ് ഫർഹാൻ. ഞങ്ങൾ ഗൾഫിലൊക്കെ പോകുമ്പോൾ ഞങ്ങളുടെ ഒപ്പം ഷോപ്പിംഗിനെല്ലാം വരാറുണ്ട്. അവനും കുടുംബമില്ലേ ?അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്. എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതുകൊണ്ടാണ് ഞാൻ ഇപ്പോൾ വിഡിയോ ഇടുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത്’-സുരേഷ് കുമാർ പറയുന്നു.

Scroll to Top