ഇന്നത്തെ സന്തോഷവാർത്ത, കാത്തിരിപ്പിനൊടുവിൽ ആലിയഭട്ട് പെൺകുഞ്ഞിന് ജന്മം നൽകി.

ബോളിവുഡ് താര ദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും ആദ്യ കൺമണി പിറന്നു.പെൺകുഞ്ഞിന് ആണ് ആലിയ ജന്മം നൽകിയത്.ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 ന് ആയിരുന്നു പ്രസവം.രാവിലെ ആലിയയെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കുകയും ചെയ്തു താരങ്ങൾ. ഇനി കുഞ്ഞിന്റെ ചിത്രങ്ങൾ കാണാനുള്ള ആകാംഷയിലാണ് ആരാധകർ.ഈ സന്തോഷവാർത്ത ആലിയ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടെയും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് നിരവധി പേരാണ് ലൈക്കും കമ്മെന്റും ആയി എത്തിയത്.ബോളിവുഡിലെ ക്യൂട്ട് കപ്പിളാണ് ആലിയ ഭട്ടും രൺബീർ കപൂറും.

അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ഏപ്രില്‍ 14നായിരുന്നു ആലിയ രണ്‍ബീര്‍ കപൂര്‍ വിവാഹം നടന്നത്. മുംബൈ, ബാന്ദ്രയില്‍ രണ്‍ബീറിന്‍റെ വസതിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.അതിന് ശേഷം സിനിമയിലേക്ക് ഉള്ള തിരക്കിൽ ആയിരുന്നു ഇരുവരും.ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ഫോട്ടോസ് വൈറൽ ആകാറുണ്ട്.ആലിയ അമ്മയാകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.ഇരുവരും സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഈ സന്തോഷവാർത്ത അറിയിച്ചത്. അന്ന് മുതൽ ആലിയ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. ആലിയയുടേയും രൺബീറിന്റെയും ഏറ്റവും പുതിയ വീഡിയോകളും ചിത്രങ്ങളുമാണ് സമൂമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

Scroll to Top