ഓസ്ട്രേലിയയിൽ അവധിദിനം കൂട്ടുകാർക്കൊപ്പം ആഘോഷിച്ച് ആര്യ.

ടെലിവിഷൻ അവതാരകയും മോഡലും അഭിനേത്രിയുമാണ് ആര്യയെ പ്രേക്ഷകർക്ക് പരിചിതമാണ്. നിരവധി ആരാധകരും താരത്തിന് ഉണ്ട്.ഏഷ്യാനെറ്റിലെ ടെലിവിഷൻ ഷോ ആയ ബഡായി ബംഗ്ലാവിലെ ഹാസ്യ കഥാപാത്രം ഏറെ ശ്രേദ്ധേയമാണ്.ബിഗ് ബോസിലും മത്സരാർഥി കൂടെയായിരുന്നു ആര്യ.ആര്യ ബഡായ് എന്ന പ്രേതം, അലമാര, ഹണി ബീ 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി, മേപ്പടിയാൻ തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.

തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ താരം എത്താറുണ്ട്.അതിനെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.മിക്കപ്പോഴും സൈബർ വിമർശനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്.യൂട്യൂബ് ചാനൽ അടക്കമുള്ള ആര്യ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്.ഓസ്‌ട്രേലിയയിലെ സ്റ്റീവ്സ് സൂവിൽ നിന്നുള്ള ഒരു മനോഹരമായ വീഡിയോ ആണ് ആര്യ പങ്കുവച്ചിരിക്കുന്നത്.

തന്റെ ചെറുപ്പത്തിൽ അനിമൽ പ്ലാന്റിൽ സ്റ്റീവിന്റെ പ്രോഗ്രാം അച്ഛൻ സ്ഥിരമായി കാണിക്കാറുണ്ടായിരുന്നുവെന്നും അത് വഴി താൻ സ്റ്റീവിന്റെ കടുത്ത ആരാധിക ആയെന്നും വീഡിയോടൊപ്പം ആര്യ കുറിച്ചു. രമേശ് പിഷാരടി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവരെയും വീഡിയോയിൽ കാണാം. ഏതായാലും വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

VIDEO

Scroll to Top