‘പിറന്നാളിന് ഗോപിയേട്ടൻ വന്നോ?’ ;കമന്റിന് കിടിലൻ മറുപടി കൊടുത്ത് അഭയ ഹിരൺമയി

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിക്കുന്നത്. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നതിന്റെ പേരില്‍ ഏറെ വി മര്‍ശനങ്ങള്‍ ഇരുവരും പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലായ്‌പ്പോഴും വൈറലാണ്. ഗോപിയുടെ സംഗീതത്തിൽ പിറന്ന ചില പാട്ടുകൾ പാടിയിട്ടുളള ഒരാളുകൂടിയാണ് അഭയ.

2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്.കഴിഞ്ഞ ദിവസം ആയിരുന്നു ഗായിക അഭയ ഹിരണ്‍മയി തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷത്തിന്റെ മനോഹര ദൃശ്യങ്ങളാണ് അഭയ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. താന്‍ വളരെ സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്കു നല്‍കുന്ന സ്‌നേഹത്തിനു മുന്നില്‍ വിനയാന്വിതയായി നില്‍ക്കുകയാണെന്നും വീഡിയോയ്ക്ക് ഒപ്പം അഭയ കുറിച്ചു.‘എന്തൊരു സംഭവബഹുലമായ വര്‍ഷം! ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്. എന്നെ മറ്റൊരു തലത്തിലേയ്‌ക്കെത്തിക്കുന്ന പ്രകൃതിയുടെ പുതിയ പാത ഞാന്‍ ഒരുപാട് ആസ്വദിക്കുന്നു.

ഈ പ്രക്രിയയെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. ലോകത്തില്‍ നിന്ന് എനിക്ക് ഇത്ര വലിയ സ്‌നേഹം ലഭിക്കുന്നുവെന്നതു വിശ്വസിക്കാനേ കഴിയുന്നില്ല. ഈ സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ വിനയാന്വിതയായി നില്‍ക്കുകയാണ്. ഞാന്‍ ഒരു മികച്ച സംഗീതജ്ഞയും അതിലുപരി മികച്ച ഒരു വ്യക്തിയുമായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു തരുന്നു’, അഭയ ഹിരണ്‍മയി കുറിച്ചു.നു പിന്നാലെ നിരവധി പേരാണു പിറന്നാൾ ആശംസകൾ നേർന്നു രംഗത്തെത്തിയത്.ഗോപിയേട്ടൻ (ഗോപി സുന്ദർ) വന്നോ എന്ന ഒരാളുടെ ചോദ്യത്തിന് ‘വന്നിരുന്നല്ലോ, സാറിനെ അറിയിക്കാന്‍ പറ്റിയില്ല എന്ന മറുപടിയാണ് അഭയ കൊടുത്തത്.

Scroll to Top