‘ഗോപിയുടെ അടുത്ത് പാടാൻ പോയി 12 വർഷം കളഞ്ഞില്ലേ’ കമന്റിന് മറുപടിയുമായി അഭയ !!

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിക്കുന്നത്.വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നതിന്റെ പേരില്‍ ഏറെ വി മര്‍ശനങ്ങള്‍ ഇരുവരും പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്.അമൃതയും ഗോപി സുന്ദറും ഒന്നായപ്പോള്‍ അഭയയെക്കുറിഇപ്പോഴിതാ കഴിഞ്ഞ ദിവസം അഭയ പങ്കുവച്ച പോസ്റ്റും അതിന് വന്ന കമന്റുമാണ് ശ്രദ്ധനേടുന്നത്.തന്റെ കൂട്ടുകാരിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് അഭയ ഹിരണ്മയി പങ്കുവച്ചിരുന്നത്. പിന്നാലെ കമന്റുകളുമായി നിരവധി പേർ രം​ഗത്തെത്തി. ഇതിലൊരു കമന്റിന് അഭയ മറുപടിയും നൽകി.

‘ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാൻ പോയപ്പോൾ കൂടെ പോയി വെറുതെ 12 വർഷം കളഞ്ഞില്ലേ. ലൈഫ് മുഴുവൻ കൂടെ കാണും എന്ന് കരുതും. ഒക്കെ വെറുതെ. ആർക്കും ആരോടും ആത്മാർത്ഥത ഒന്നും ഇല്ലാ’ എന്നായിരുന്നു കമന്റ്. ‘അങ്ങനെയാണോ? ഞാൻ എന്റെ ജീവിതത്തെക്കുറിച്ച് വിശദീകരിക്കണോ’? എന്നായിരുന്നു അഭയ നൽകിയ മറുപടി.

Scroll to Top