ആഗ്രഹം തോന്നുമ്പോൾ വിവാഹം കഴിക്കാമെന്ന് ഓർത്തു, ഞാൻ ഗോപിയെ മിസ്സ്‌ ചെയ്യാറുണ്ട് : അഭയ ഹിരൺമയി.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിക്കുന്നത്.വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നതിന്റെ പേരില്‍ ഏറെ വി മര്‍ശനങ്ങള്‍ ഇരുവരും പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്.അമൃതയും ഗോപി സുന്ദറും ഒന്നായപ്പോള്‍ അഭയയ്ക്ക് നേരെ വിമർശനങ്ങളും കളിയാക്കലുകളും എത്തിയിരുന്നു.

എന്നാൽ താരം അതൊന്നും തന്നെ വകവെച്ചിരുന്നില്ല.പലപ്പോഴും അതിനൊക്കെ തന്നെ മറുപടി നൽകിയിട്ടുമുണ്ട്.ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അഭയ പറഞ്ഞ വാക്കുകളാണ് വൈറൽ ആകുന്നത്.സ്വയം സ്നേഹിക്കണമെന്ന് എല്ലാവരും പറയാറുണ്ടെങ്കിലും ഇപ്പോഴാണ് ഞാന്‍ അത് പഠിച്ചത്. സ്നേഹം പങ്കുവെക്കുന്ന കാര്യത്തില്‍ എനിക്ക് ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. ആരെയാണ് കൂടുതല്‍ സ്നേഹിക്കേണ്ടത് എന്നതിലൊക്കെ കണ്‍ഫ്യൂഷനുണ്ടായിരുന്നു.

മറ്റുള്ളവരെ സ്നേഹിക്കുന്നതിനെക്കുറിച്ചായിരുന്നു ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നത്. ആ ചിന്ത ശരിയായതല്ലെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു.14 വർഷത്തോളം ഞങ്ങൾ ഒരുമിച്ചായിരുന്നു. വിവാഹം കഴിക്കാൻ തോന്നുമ്പോൾ ചെയ്യാമെന്ന് കരുതി. അന്ന് ഞാൻ ശരിക്കും വീട്ടമ്മ ആയിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളിലും മേൽനോട്ടം എനിക്കായിരുന്നു. ഗോപി തിരക്കായിരുന്നു.അന്ന് എനിക്ക് കരിയറിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇന്ന് ഞാൻ എന്റെ കരിയറിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ഞാൻ ഹാപ്പി ആണ്. എന്നാലും അദ്ദേഹത്തെ മിസ്സ്‌ ചെയുന്നുണ്ട്. ഇല്ലെന്നു പറഞ്ഞാൽ അത് കള്ളമാകും.

Scroll to Top