ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കണം ; മേയര്‍ ആര്യ രാജേന്ദ്രന്‍!!

പാറശ്ശാലയില്‍ ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ നായര്‍ ജ്യൂസില്‍ വിഷം കലര്‍ത്തി കൊ ന്ന സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍.ഫേസ്ബുക്കിന്റെ പൂര്ണരൂപം :

പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാർത്തകളാണ് തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതിൽ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിന്റെ മ രണം.കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വി ഷം ചേർത്തു നൽകി നടത്തിയ നിഷ്ഠുരമായ കൊ ലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.ഏറെ ഞെട്ടിക്കുന്നതും ക്രൂ രവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണ്.

പാനൂരിലെ വിഷ്ണു പ്രിയയെ പ്രണയപ്പകയിൽ അ റുത്തു കൊന്നതും ഷാരോണിനെ വി ഷം കൊടുത്തു കൊ ന്നതും പ്രണയമറയിൽ നടത്തിയ ക്രൂ ര തയാർന്ന കൊ ലപാതങ്ങൾ ആണ്.നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്.ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ നമുക്ക് ജാഗ്രത കാട്ടാം…പാറശാലയിലെ ഷാരോണിന് ആദരാഞ്ജലികൾ

Scroll to Top