തന്മയയുടെ അഭിനയവും മികച്ചതാണ്, ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷം ഇല്ലാതാക്കരുത്, അഭിലാഷ് പിള്ള.

കേരള സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു.വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്. എന്നാൽ മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയുടെ പ്രകടനം ജൂറി കണ്ടില്ലെന്നു നടിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം വന്നിരുന്നു.പലരും ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് മുന്നിലേക്ക് വന്നു.എന്നാൽ ഇത് തന്മയ എന്ന കുട്ടിയ്ക്ക് എത്രമാത്രം വിഷമം ആകുമെന്ന് ആളുകൾ കരുതുന്നില്ല.

എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് മാളികപ്പുറം തിരക്കഥകൃത്ത് അഭിലാഷ് പിള്ളയുടെ ഫേസ്ബുക് കുറിപ്പാണ്. കുറിപ്പിൽ അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നതെന്നും അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കരുതെന്നും ഇദ്ദേഹം പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്, ദയവ് ചെയ്തു അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ, ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ് ദയവ് ചെയ്തു ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top