മര്യാദകെട്ട സംസാരം, മദ്യപിച്ചും ലഹരി ഉപയോഗിക്കുന്ന ഇവരെ സമൂഹം ഒറ്റപ്പെടുത്തണം : ഗണേഷ് കുമാർ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഗണേഷ് കുമാറിന്റെ വാക്കുകൾ ആണ്. ഉമ്മൻചാണ്ടിയെ അപമാനിച്ചതിനെ ചൊല്ലിയാണ് ഇദ്ദേഹം സംസാരിച്ചത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം സംസാരിക്കുന്നത്. ഗണേഷിന്റെ വാക്കുകളിലേക്ക്,വളരെ ദൗര്‍ഭാഗ്യകരവും കേരളത്തെ സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമർശമാണ് വിനായകൻ നടത്തിയിരിക്കുന്നത്.  ഒരാളുടെ നിലവാരം നമുക്ക് മനസ്സിലാകുന്നത് ഇത്തരം വർത്തമാനങ്ങളിലൂടെയാണ്. ജീവിച്ചിരിക്കുന്നവരേക്കാൾ മരിച്ചവർക്ക് ആദരവ് നൽകുന്ന ഒരു സംസ്കാരമാണ് നമ്മുടെ ഭാരത സംസ്കാരം, പ്രത്യേകിച്ച് കേരളത്തിന്റേത്.  എല്ലാ വ്യക്തികളെയും നമ്മൾ ആദരിക്കുകയും റോഡ് സൈഡിൽ മരിച്ചുകിടക്കുന്ന ഒരു മൃഗത്തെപോലും എടുത്ത് മാന്യമായി സംസ്കരിക്കുന്ന ഒരു സംസ്കാരത്തിനു ഉടമകളാണ്‌ നമ്മൾ മലയാളികൾ. 

ഇത് നാണംകെട്ട ഒരു പരാമർശമാണ്.  ഉമ്മൻചാണ്ടിയെപ്പോലെ ഉള്ള പൊതുപ്രവർത്തകനെക്കൊണ്ട് പാവങ്ങൾക്ക് പല ഗുണങ്ങളുമുണ്ട്.  ഉമ്മൻചാണ്ടി ആര് എന്ത് സഹായത്തിനു ചെന്നാലും പാർട്ടി നോക്കാതെ അവർക്ക് വേണ്ടി ഇറങ്ങിത്തിരിക്കുന്ന ആളാണ്. അദ്ദേഹത്തെക്കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ യാതൊരു യോഗ്യതയും അർഹതയുമില്ല. സംസ്കാരശൂന്യനായ ഒരാളെക്കൊണ്ടേ ഇത്തരത്തിൽ പെരുമാറാൻ കഴിയൂ. മദ്യപിച്ചും ലഹരി മരുന്നുകൾ കഴിച്ചുകൊണ്ടും വൃത്തികേടുകൾ പറയുന്നവരെ നമ്മുടെ സമൂഹം ഒറ്റപ്പെടുത്തണം.ഇത് മര്യാദ കെട്ട സംസാരമാണ്. നമ്മുടെ നാട്ടിൽ ചത്തു എന്ന് പറയുന്നത് പട്ടിയും പൂച്ചയും എലിയുമൊക്കെ ചാകുമ്പോഴാണ്.

ഇത് സ്വന്തം അച്ഛൻ തന്നെ ചത്തു എന്ന് പറയുന്നയാളുടെ സംസ്കാരം എത്ര നിലവാരം കുറഞ്ഞതാണ്.  ഇവരെയൊക്കെ നിലയ്ക്ക് നിർത്തണം. ഇതിനു മുൻപ് ഒരു മാധ്യമപ്രവർത്തകയോട് ഇയാൾ മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ട്. ഇതൊന്നും സാരമില്ല എന്ന് കരുതരുത്.  അത് അഹങ്കാരം വർധിപ്പിക്കും. ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ സ്ത്രീകളോടും മറ്റു വ്യക്തികളോടും മാന്യത കാണിച്ചു തന്നെ പോകണം. അല്ലാതെ അയാൾ അങ്ങനെയാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇത് അസുഖം വേറെയാണ്.ഇത്തരം സംസ്കാര ശൂന്യർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം. സോഷ്യൽ മീഡിയ ഇത്രയും വൃത്തികെട്ട കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ആളുകളെ ശിക്ഷിക്കണം.

പൊലീസ്  കേസെടുത്തില്ലെങ്കിൽ ബഹുമാനപ്പെട്ട കോടതി ഇക്കാര്യത്തിൽ ഇടപെട്ട് കേസെടുക്കണം. രണ്ടു തവണ മുഖ്യമന്ത്രിയായ കേരളത്തിലെ ജനങ്ങൾ ഇപ്പോഴും സ്നേഹിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് ഉമ്മൻ‌ചാണ്ടി സർ. വിദേശത്തൊക്കെ  പെട്ടുപോയ ചില ആളുകളെയും അതുപോലെ വിദേശത്ത് കുറ്റകൃത്യങ്ങളിൽ പെട്ട് ജയിലിൽ കഴിയുന്ന ആളുകളെയും ‘ബ്ലഡ് മണി’ ഒപ്പിച്ചു കൊടുത്ത് തൂക്കുകയറിൽ നിന്ന് രക്ഷിച്ചിട്ടുള്ള അദ്ദേഹത്തെ ഇങ്ങനെ അധിക്ഷേപിക്കാൻ ഇങ്ങനെയുള്ള അയോഗ്യന് യാതൊരു കാര്യവുമില്ല.

Scroll to Top