വിവാദം എവിടെയുണ്ടോ അവിടെ ചേച്ചി ഉണ്ട്, ഇക്കാര്യങ്ങൾ ആത്മഹത്യയിലേക്ക് നയിക്കാം : അഭിരാമി സുരേഷ്.

അഭിരാമി സമൂഹ മാധ്യമങ്ങളിലൊക്കെ വളരെ അധികം സജീവയായിട്ടുള്ള ഒരാളാണ്. അമൃതയെ പോലെ തന്നെ അഭിരാമിയും പാട്ടുകാരി തന്നെയാണ്. ചേച്ചിയും അനിയത്തിയും ചേർന്ന് ഒരുമിച്ച് തുടങ്ങിയ അമൃതം ഗമായ എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് 2014-ൽ തുടങ്ങിയിരുന്നു. ഇത് കൂടാതെ ആമിൻഡോ എന്ന പേരിൽ മറ്റൊരു ഓൺലൈൻ എത്നിക് ബ്രാൻഡും അഭിരാമി നടത്തുന്നുണ്ട്. കപ്പ ടിവിയിലെ ഡിയർ കപ്പ എന്ന മ്യൂസിക് ഷോയുടെ അവതാരക ആയിരുന്നു അഭിരാമി.

സമൂഹമാധ്യമങ്ങളിലൂടെ തന്റെ കുടുംബാഗങ്ങള്‍ നേരിടുന്ന അധിക്ഷേപങ്ങളോടു ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്.തന്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെയും മകൾ പാപ്പു എന്ന അവന്തികയുടെയും ചിത്രം സഹിതം പ്രചരിച്ച വ്യാജവാർത്തയെപ്പറ്റി പ്രതികരിക്കുകയായിരുന്നു അഭിരാമി.പാപ്പു മരിച്ചു അമൃത കരയുന്നു എന്നാണ് യുട്യൂബ് ചാനലിൽ വന്നതെന്ന് താരം പറയുന്നു. വിഡിയോയിൽ അഭിരാമി പറയുന്നത് ഇങ്ങനെ,

വിവാദം എവിടെയുണ്ടോ അവിടെ തന്റെ ചേച്ചിയും ഉണ്ടെന്നും ചേച്ചിയുടെ യോഗം അങ്ങനെയായിപ്പോയെന്നും അഭിരാമി പറഞ്ഞു. ‘‘ഇത്തരം പ്രചാരണങ്ങളോടൊന്നും അമൃത പ്രതികരിക്കാറില്ല. പക്ഷേ ഇത് സഹിക്കാവുന്നതിന്റെ അങ്ങേയറ്റമായി. അനുഭവിക്കുന്നവർക്കേ അതിന്റെ വേദന മനസ്സിലാകൂ. ആ അവസ്ഥ ചിലപ്പോൾ ആത്മഹത്യയിലേക്കു പോലും നയിച്ചേക്കാം അതുകൊണ്ട് അൽപം ദയ കാണിക്കണം

Scroll to Top