രണ്ടാമത്തെ മകളുടെ ചോറൂണ് ആഘോഷമാക്കി ഗിന്നസ് പക്രു.

മലയാളികളുടെ പ്രിയ നടനാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. കോമഡി കഥാപാത്രങ്ങൾക്ക് പുറമേ ക്യാരക്ടർ റോളുകളിലും താരം തിളങ്ങി നിൽക്കുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. സിനിമയെന്നോണം തന്റെ കുടുംബത്തെയും വളരെയധികം സ്നേഹിക്കുന്ന പക്രു മകൾക്ക് കൊടുക്കുന്ന സമ്മാനങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.മുൻപ് മകൾ ദീപ്തകീർത്തിക്ക് ഒരു നായക്കുട്ടിയെ സമ്മാനിക്കുന്ന വീഡിയോ ഏറെ വൈറൽ ആയിരുന്നു.

2005 ൽ അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായക വേഷത്തിൽ എത്തുന്നത്. രണ്ടാമത്തെ മകൾ പിറന്ന സന്തോഷം പങ്കുവെച്ചിരുന്നു ഗിന്നസ് പക്രു.ആദ്യത്തെ മകളായ ദീപ്ത കീർത്തി കുഞ്ഞിനെ എടുത്തുനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് പക്രു സന്തോഷവാർത്ത പങ്കുവെച്ചത്.ചേച്ചിയമ്മ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മകൾ പിറന്നെന്നും കുറിച്ചിട്ടുണ്ട്. എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയത്.

എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് രണ്ടാമത്തെ മകളുടെ ചോറൂണിന്റെ ചിത്രങ്ങൾ ആണ്.ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ വച്ചായിരുന്നു കുഞ്ഞിന്റെ ചോറൂണ്. ‘ആ…ആ…അമ്… അം…ദ്വിജ മോൾക്കിന്ന് ചോറൂണ് ചോറ്റാനിക്കര ദേവീ ക്ഷേത്രം.’ എന്നാണ് ചിത്രത്തിന് താഴെയുള്ള കുറിപ്പ്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top