പുറകെ കൂടി ഏട്ടത്തിമാർ, ലൊക്കേഷനിലെ രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് സ്വാന്തനത്തിലെ കണ്ണൻ.

ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പരയിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ യുവനടനാണ് അച്ചു സുഗന്ധ്.സീരിയയിലെ അച്ചുവിന്റെ കണ്ണൻ എന്ന കഥാപാത്രം വലിയ ആരാധകപിന്തുണയാണ് നേടിക്കൊടുത്തിരിക്കുന്നത്.ഫാൻസ്‌ പേജുകളും ഇദ്ദേഹത്തിന് ഏറെയാണ്. സോഷ്യൽ മീഡിയകളിൽ റീൽസ് വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.സാന്ത്വനം പരമ്പരയിലെ താരങ്ങളെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടവർ ആണ് .

സോഷ്യൽ മീഡിയയിൽ ഈ താരങ്ങൾക്കെല്ലാം വൻ സ്വീകാര്യതയാണുള്ളത്. പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്ര ത്തിന് ഇപ്പോൾ ഒരു ലവ് ട്രാക്ക് കൂടി കൊണ്ടു വന്നിട്ടുണ്ട്. അച്ചു എന്നാണ് കണ്ണന്റെ നായികയുടെ പേര്. മഞ്ജുഷ മാർട്ടിനാണ് സാന്ത്വനത്തിൽ അച്ചു എന്ന കഥാപാത്രത്തിലെത്തുന്നത്. ടിക്‌ടോക്കിലൂടെ വൈറലായ താരമാണ് മഞ്ജുഷ മാർട്ടിൻ. ഇപ്പോൾ അച്ചു തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

എന്റെ പുറകെ നടക്കല്ലേ എന്ന കാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കണ്ണന്റെ പിന്നാലെ ഓടിനടക്കുകയാണ് അപ്പുവും അഞ്ജുവും. എന്നെ ഒന്ന് വിടാമോ, പ്ളീസ് എന്ന തരത്തിലാണ് കണ്ണന്റെ ആംഗ്യങ്ങൾ. എന്തായാലും ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ സാന്ത്വനം പ്രേക്ഷകരുടെ മനം കവരുകയായിരുന്നു.സാന്ത്വനം പരമ്പരയിൽ ഇപ്പോൾ കണ്ണീരാണല്ലോ അപ്പോൾ എങ്ങനെയാണ് ഇങ്ങനെ വിഡിയോ ചെയ്യാൻ കഴിയുന്നത് എന്നാണ് കൂടുതൽ കമന്റുകൾ.

VIDEO

Scroll to Top