ചാക്കോച്ചന്റെ ട്രെൻഡിങ് ഡാൻസിന് ദുൽഖറിന്റെ വെല്ലുവിളി, വൈറലായി വീഡിയോ.

ദുൽഖർ ഇന്നലെ വൈകുന്നേരം കൊച്ചിയിലെ ലുലുമാളിലേക്ക് എത്തിയതിന്റെ ആഘോഷത്തിൽ ആയിരുന്നു ആരാധകർ. സിതാരാമം എന്ന സിനിമയുടെ പ്രമോഷൻ ഭാഗമായാണ് താരം എത്തിയത്ത്. കൊച്ചി എയർപോർട്ടിൽ വന്ന് എത്തിയപ്പോൾ എടുത്ത ഫോട്ടോയും കൂടെ സഹപ്രവർത്തകരും ഉണ്ടായിരുന്നു. താരം ലുലുമാളിൽ എത്തിയപ്പോൾ കാണാൻ എത്തിയവരുടെ എണ്ണം കൂട്ടിയാൽ കൂടില്ലായിരുന്നു.

ലുലു മാൾ ഇളകി മറിഞ്ഞു. വേദിയിൽ എത്തിയ താരം ആരാധകരോട് സംവദിക്കാനും മറന്നില്ല. അക്കൂട്ടത്തിൽ പാട്ടും ഡാൻസും ആയി. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ ദൈവദൂതർ പാടി എന്ന ഗാനത്തിന് ചാക്കോച്ചനെ വെല്ലുവിളിച്ച് ആയിരുന്നു ഡാൻസ്.ന്നാ താൻ കേസ് കൊട് എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയിൽ പള്ളിയിലെ ഉത്സവവേളയിൽ വെച്ചാണ് ചാക്കോച്ചൻ ഈ പാട്ടിന് ഡാൻസ് കളിക്കുന്നത്.

അതിലെ ചാക്കോച്ചന്റെ ആറ്റിട്യൂട് സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചു.ഈ പാട്ടിന് ഡാൻസ് കളിച്ചപ്പോൾ വേദിയിൽ കൂടെനിന്ന താരങ്ങളും ഒപ്പം കൂടി. അതോടെ വേദി ഇളകി മറിഞ്ഞു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Scroll to Top