പ്രമുഖ താരങ്ങൾക്ക് വിലക്ക് ഏർപെടുത്തി നിർമാതാവ് സംഘടന.

പ്രമുഖ തമിഴ് സിനിമാതാരങ്ങള്‍ക്ക് വിലക്കുമായി തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത് . ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നിവര്‍ക്കാണ് വിലക്ക്.വിവിധ നിര്‍മാതാക്കള്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി എടുത്തത്.”വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇനി ഇവരുമായി സിനിമ ചെയ്യില്ലെന്നും സംഘടന വ്യക്തമാക്കി.”എത്രകാലത്തേക്കാണ് വിലക്ക് എന്ന് വ്യക്തമല്ല.സിനിമാ നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടാക്കി എന്ന തരത്തില്‍ ധനുഷിനെതിരേ നേരത്തേ പരാതി ഉന്നയിച്ചിരുന്നു.

സിലമ്പശനെതിരേയും അഥര്‍വയ്‌ക്കെതിരേയും സമാനമായ പരാതിയാണ്. വിശാല്‍ നേരത്തേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു. സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് വിശാലിനെതിരേ നടപടി.എന്നാൽ ഇവരെ തിരിച്ച് ഈ വിലക്കുകൾ മാറ്റി സിനിമയിലേക്ക് എത്തും എന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Scroll to Top