6 വർഷത്തെ അശ്രാന്ത പരിശ്രമം; ‘9സ്കിൻ’ പുതിയ തുടക്കം പങ്കുവെച്ച് നയൻ‌താര!!

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ എന്ന വാർത്ത എല്ലാവരും അശ്ചര്യത്തോടെയാണ് കേട്ടത്.ഇപ്പോഴിതാ പുതിയ സ്കിൻ കെയർ ബ്രാൻഡുമായി നയൻതാര.

‘9സ്കിൻ’ എന്ന ചർമ സംരക്ഷണ ഉൽപന്നത്തിന്റെ വെബ്‌സൈറ്റ് ലോഞ്ച് തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നയൻ താര പ്രഖ്യാപിച്ചത്.ഇ അടുത്താണ് താരം ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്.വലിയ പ്രതികരണമാണ് ആരാധകർ താരത്തിന് ലഭിച്ചത്.ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക വിൽപ്പന സെപ്റ്റംബർ 29-ന് ആരംഭിക്കുമെന്ന് താരം അറിയിച്ചു. നേരത്തെ,ഡെർമറ്റോളജിസ്റ്റ് ഡോ.റെനിത രാജനുമായി ചേർന്ന് നടി ലിപ്ബാം കമ്പനി ആരംഭിച്ചിരുന്നു.

ആറ് വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെയും സ്‌നേഹത്തിന്റെയും വെളിപ്പെടുത്തലിൽ ഇന്ന് ഞങ്ങൾ അതീവ സന്തുഷ്ടരാണ്. പ്രകൃതിയുടെയും ആധുനിക ശാസ്ത്രത്തിന്റെയും പിന്തുണയുള്ള നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ സ്വയം പരിചരണ ദിനചര്യകൾ ഉയർത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫോർമുലകൾ ഉപയോഗിച്ച് നിങ്ങളെപ്പോലെ അതുല്യമായ ഉൽപ്പന്നങ്ങൾ ക്യൂറേറ്റ് ചെയ്യുന്നതിൽ ഞങ്ങൾ ഞങ്ങളുടെ ഹൃദയം പകർന്നു. ഈ സ്വയം പ്രണയ യാത്രയിൽ ഞങ്ങളോടൊപ്പം ചേരൂ, ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് ഹലോ പറയൂ!

ഞങ്ങൾ @9SKINOfficial അവതരിപ്പിക്കുന്നു. നിങ്ങൾ അർഹിക്കുന്ന ആത്മസ്നേഹത്തിന്റെ അധ്വാനം ഇപ്പോൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കാരണം നമുക്ക് വേണ്ടത് ആത്മ സ്നേഹമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 9SKIN യാത്ര 2023 സെപ്റ്റംബർ 29-ന് ആരംഭിക്കുന്നു. അതിശയകരമായ ഒരു ചർമ്മസംരക്ഷണ അനുഭവത്തിനായി തയ്യാറെടുക്കൂ-നയൻതാര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.ആറ്റ്‌ലിയുടെ ‘ജവാൻ’ എന്ന ചിത്രത്തിലാണ് നയൻതാര അവസാനമായി അഭിനയിച്ചത്.

Scroll to Top