കുട്ടിക്കാലത്തെ ചിത്രങ്ങൾ എല്ലാം ഇതുപോലെ ; ഫോട്ടോ പങ്കുവെച്ച് പ്രേക്ഷകരുടെ പ്രിയ താരം!!

സിനിമാതാരങ്ങളുടെ വിശേഷങ്ങൾ അറിയാൻ എന്നും ആരാധകർക്ക് ആകാംഷയാണ്.താരങ്ങളുടെ ചെറുപ്പ കാല ചിത്രങ്ങളെല്ലാം വളരെ പെട്ടന്ന് വൈറലാകാറുണ്ട് .ഇപ്പോഴിതാ തന്റെ കുട്ടികാലത്തെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് താരം.ഷാലിൻ സോയയുടേ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.തന്റെ കുട്ടിക്കാലത്തെ ചിത്രങ്ങളുമായാണ് ഷാലിൻ ഇപ്പോൾ ആരാധകർക്ക് മുന്നിലെത്തുന്നത്. ‘എന്റെ കുട്ടിക്കാലത്തെ ചിത്രങ്ങളെല്ലാം ഞാൻ നൃത്തം ചെയ്യുന്നതോ അല്ലെങ്കിൽ എന്തെങ്കിലും പരിപാടിക്കായി ഒരുങ്ങുന്നതോ ആയിരിക്കും.

ഇതൊക്കെ തന്നെയാണ് എന്റെ കുട്ടിക്കാലത്തിന്റെ ഓർമകളും. എന്റെ ഗുരുനാഥന് നമസ്കാരം’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ഷാലിൻ കുറിച്ചത്. പൊന്നാനി ഉപജില്ലാ കലോത്സവത്തിന് എൽ പി വിഭാഗം കലാതിലകമായതിന്റെ പത്ര വാർത്തയും ഒപ്പം ചേർത്തിട്ടുണ്ട് ഷാലിൻ.ബാലതാരമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയുമാണ് ശാലിൻ സോയ. മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ്.മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്.

ഇതുവരെ മുപ്പതോളം ചിത്രങ്ങളിൽ വലുതും ചെറുതുമായ നിരവധി വേഷങ്ങൾ താരം കൈകാര്യം ചെയ്തു. തൻ്റെ ശരീരഭാരം വളരെ നന്നായി കുറച്ചു കൊണ്ട് ശാലിൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയിരുന്നു.68 കിലോയിൽ നിന്നും വളരെ ചുരുക്കം നാളുകൾ കൊണ്ട് 55 കിലോയിൽ എത്തിക്കുവാൻ താരത്തിന് സാധിച്ചു.നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുള്ളത്.

Scroll to Top