ജീവിതത്തിൽ ഒരിത്തിരി ക്ഷമ കാണിക്കുന്നത് നന്നായിരിക്കും ; ‘വിവാഹ ആവാഹനം’ കണ്ടിരിക്കേണ്ട ചിത്രം !

ആ ത്മ ഹ ത്യ ഒന്നിനുമൊരു പരിഹാരമല്ല” എന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും ആ ത്മഹ ത്യയെ കുറിച്ച് ചിന്തിക്കാത്തവർ കുറവായിരിക്കും. ഒന്നോർത്തു നോക്കൂ, ഒരെടുത്ത് ചാട്ടത്തിന് ആത്മഹത്യ ചെയ്യുമ്പോൾ ശരിക്കും നഷ്ടം നമുക്ക് മാത്രമല്ലെ. നമ്മുടെ സ്വപ്നങ്ങളെയും ആ ഗ്രഹങ്ങളെയും ബാക്കി വെച്ചാണ് നമ്മൾ പോവുന്നത്. ഇഹലോകത്തിൽ നിന്നും ഒളിച്ചോടാൻ ആ ത്മ ഹ ത്യ തിരഞ്ഞെടുക്കുന്നു. ചെന്നെത്താൻ പോവുന്നത് എങ്ങോട്ടാണെന്നതിനെ കുറിച്ചൊന്നും അന്നേരം ചിന്തിക്കില്ല. പരലോകമുണ്ടെന്നും ആത്മാക്കളാവുമെന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും അവിടെ എന്താണെന്നറിയാനുള്ള ആകാംക്ഷയിലൊന്നുമല്ല ആളുകൾ ആ ത്മഹ ത്യ ചെയ്യുന്നത്. പിന്നെ ഇതൊക്കെ സങ്കൽപ്പങ്ങളാണ്.

ആല്ലെന്ന് തെളിയിക്കാൻ മരിച്ചവർ തിരിച്ച് വന്ന് പറഞ്ഞിട്ടൊന്നുമില്ലല്ലോ. ആ ത്മഹ ത്യ മണ്ടത്തരമാണ് എന്ന് പറയുന്നതോടൊപ്പം മറ്റൊരു കാര്യം കൂടെ പറഞ്ഞോട്ടെ ജീവിതത്തിൽ ഒരിത്തിരി ക്ഷമ കാണിക്കുന്നത് നന്നായിരിക്കും. ‘വിവാഹ ആവാഹനം’ എന്ന സിനിമ കണ്ട് കഴിഞ്ഞപ്പോൾ മനസ്സിലേക്ക് ആദ്യം വന്നത് ഒരുക്കലും ആ ത്മഹ ത്യ ചെയ്യരുതെന്നുള്ള ചിന്തയാണ്. നിരഞ്ച് മണിയൻപിള്ള രാജു, നിതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വിവാഹ ആവാഹനനം’. രണ്ട് ജീവിത സാഹചര്യങ്ങളുള്ള, വ്യത്യസ്ത രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന കുടുംബങ്ങളിലെ രണ്ടുപേർ പ്രണയത്തിലാവുന്നു. അതിനോട് കുടപിടിച്ച് എതിർപ്പുകളും വരുന്നു.

പരസ്പരം ഒരുമിച്ച് ജീവിക്കാൻ ആ ഗ്രഹിച്ച ഇരുവരെയും അതിനനുവദിക്കാത്ത വിധം വീട്ടുകാർ പിടിച്ചുവെക്കുന്നു. ‘ഒരുമിച്ച് ജീവിക്കാൻ സാധിച്ചില്ലെങ്കിൽ ഒരുമിച്ച് മ രിക്കാം’ എന്ന അവസ്ഥയിലേക്ക് അവരെ കൊണ്ടെത്തിക്കുന്നു. മാതാപിതാക്കളെ കു റ്റപ്പെടുത്തി സംസാരിക്കുന്നതല്ല. പക്ഷെ അവരുടെ പിടിച്ചുവെക്കലാണ് പലരേയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. മക്കളെ മനസ്സിലാക്കാത്ത മാതാപിതാക്കളുണ്ട്, മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാത്ത മക്കളുമുണ്ട്. നമ്മൾ ഒരു കാര്യം വീട്ടുകാരോട് ആവശ്യപ്പെടുമ്പോൾ അത് ഉൾക്കൊള്ളാൻ ചിലപ്പോൾ അവർക്ക് സാധിച്ചെന്ന് വരില്ല. അവർ കണ്ടതും പരിചയിച്ചതും അറിഞ്ഞതുമൊക്കെ വെച്ചായിരിക്കും അവർ സംസാരിക്കുക. നമ്മുടെ വശം ബോധ്യപ്പെടാത്തിടത്തോളം കാലം താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് തന്നെ അവർ പറയും. നമ്മൾ എന്താണന്നും എങ്ങനെയാണെന്നും മറ്റാരെക്കാളും നന്നായി അറിയേണ്ടത് മാതാപിതാക്കളാണ്.

ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അവരറിയുമ്പോൾ അവർക്ക് നമ്മളെ മനസ്സിലാക്കാനാവും. പതിയേ അവർക്ക് മാറാനാവൂ. അതിനുള്ള സമയം നമ്മൾ കൊടുക്കണം. അല്ലാതെ എന്തെങ്കിലുമൊന്ന് ആവശ്യപ്പെടുമ്പോൾ അവർ തടസ്സം നിൽക്കുന്നെന്നും പറഞ്ഞ് ആ ത്മ ഹ ത്യ പരിഹാരമാർ ഗമായി സ്വീകരിക്കരുത്. ‘വിവാഹ ആവാഹനം’ത്തിൽ തങ്ങളെടുത്ത തീരുമാനത്തിൽ കുറ്റബോധം തോന്നുന്ന ക മിതാക്കളെയും, മക്കളെ മനസ്സിലാക്കാൻ സാധിക്കാതെ പോയതിൽ അസ്വസ്ഥരാവുന്ന മാതാപിതാക്കളെയും, വിശ്വാസത്തെ മുതലെടുക്കുന്ന കപട വേഷം കെട്ടുകാരെയും നമുക്ക് കാണാം. സിനിമ കണ്ട പ്രേക്ഷക എന്നതിന്റെ അടിസ്ഥാനത്തിൽ ഞാനൊന്ന് പറഞ്ഞോട്ടെ, ഇനി തളർന്ന് പോകുമ്പോൾ ഒരിക്കൽകൂടി ചിന്തിക്കാം, തീരുമാനങ്ങളെടുക്കുമ്പോൾ കുറച്ചുകൂടെ ക്ഷമ കാണിക്കാം. നാളെ ഒരുപക്ഷെ എല്ലാം നമ്മുടെ പ്രതീക്ഷക്ക് അനുസരിച്ചങ്ങ് മാറിയാലോ… കു റ്റബോധം തോന്നേണ്ടതില്ലല്ലോ..

Scroll to Top