ശങ്കറിന്റെ മകൾ അദിതിയ്ക്ക് അവാർഡ് നൽകാൻ സർപ്രൈസുമായി അർജുൻ ദാസ്.

2023 ജെഎഫ്ഡബ്യു അവാർഡ് വേദിയിൽ മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി സംവിധായകൻ ശങ്കറിന്റെ മകൾ അതിഥി ശങ്കർ. കാർത്തി നായകനായെത്തിയ ‘വിരുമൻ’ സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. അതിഥിയുടെ ആദ്യ സിനിമ കൂടിയായിരുന്നു ‘വിരുമൻ’. നടൻ അർജുൻ ദാസ് ആണ് നടിക്ക് അവാർഡ് സമ്മാനിച്ചത്.അതിൽ ശ്രദ്ധേയമാകുന്നത് അർജുൻ വിജയി ആരെന്നെന്ന് പറഞ്ഞില്ല.

നേരിട്ട് ചെന്ന് വിളിച്ച് വേദിയിലേക്ക് കൊണ്ട് വരുകയായിരുന്നു. അതിഥിയുടെ മുന്നിലെത്തി വേദിയിലേക്ക് സ്വീകരിച്ചാണ് അർജുൻ അവാർഡ് നൽകിയത്.ശേഷം വേദിയിലെത്തിയ താരത്തെ പാട്ട് പാടിപ്പിച്ചിട്ടാണ് വിട്ടത്.തെലുങ്ക് ചിത്രമായ ഘാനിയിലെ “റോമിയോ ആൻഡ് ജൂലിയറ്റ്” എന്ന ഗാനത്തിലൂടെയാണ് അദിതി പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്.

ശ്രീരാമചന്ദ്ര സർവ്വകലാശാലയിൽ അദിതി തന്റെ മെഡിക്കൽ ബിരുദം പൂർത്തിയാക്കി . ബിരുദപഠനത്തിന് ശേഷം, അഭിനയത്തോടുള്ള തന്റെ ദീർഘകാലത്തെ ആഗ്രഹത്തെ കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. അതിന് ശേഷമാണ് സിനിമയിലേക്ക് എത്തിയത്.

video

Scroll to Top