നടി ഉത്തര ഉണ്ണി അമ്മയായി ;സന്തോഷം പങ്കുവെച്ച് താരം !!

മലയാള മാധ്യമങ്ങൾ ആഘോഷത്തോടെ കൊണ്ടാടിയ വിവാഹമായിരുന്നു ഉത്തര ഉണ്ണിയുടെത്. അഭിനേത്രിയും ഒരു മികച്ച നർത്തകിയും ആണ് ഉത്തര ഉണ്ണി. കഴിഞ്ഞ വർഷമായിരുന്നു താരത്തിൻ്റെ വിവാഹ നിശ്ചയം. വീട്ടുകാരുടെ മുന്നിൽ വച്ച് ചിലങ്ക കാലിൽ അണിയിച്ചു കൊണ്ടാണ് വരനായ റിതേഷ് വിവാഹാഭ്യർഥന നടത്തിയത്.ഇപ്പോഴിതാ അമ്മയായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.പെൺകുഞ്ഞിന്റെ അമ്മയായ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെക്കാൻ താരം കുറിച്ചത്.ധീമഹീ നിതീഷ് എന്നാണ് കുഞ്ഞിന്റെ പേര്.പേരിന്റെ അർത്ഥവും പങ്കുവെച്ചിട്ടുണ്ട്.എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദിയെന്നും കുറിച്ചു.കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.ഭരതനാട്യ പരിശീലനത്തിനൊപ്പം ടെംപിള്‍ സ്റ്റെപ്‌സ് എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും ഉത്തര നടത്തുന്നുണ്ട്. കൊച്ചിയില്‍ ആണ് നൃത്ത വിദ്യാലയം ഉള്ളത്.

2020 ഏപ്രില്‍ മാസത്തില്‍ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു.നടിയും ബന്ധുവുമായ സംയുക്ത വര്‍മ്മയും വിവാഹത്തിൽ പങ്കെടുത്തു. തുളസിമാല അന്യോന്യം അണിയിച്ചാണ് വിവാഹം നടന്നത്.ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.നയന്‍ത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.

Scroll to Top