മമ്മൂക്കയുടെ അടുത്ത തെലുങ്ക് ചിത്രമായ ഏജന്റ് സെറ്റിൽ ഭിഷ്മയുടെ വിജയാഘോഷം.

ഭീഷ്മയുടെ വിജയഘോഷത്തിന് ശേഷം മമ്മൂട്ടി ഇപ്പോൾ തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് എത്തിയിരുന്നു.ഏജന്റ് എന്നാണ് ഈ ചിത്രത്തിന്റെ പേര്. യാത്രക്ക് ശേഷം മമ്മൂട്ടി ചെയ്യുന്ന ഈ തെലുങ്കു ചിത്രമാണ് ഇത്. ലൊക്കേഷനിൽ എത്തിയ മമ്മൂകയ്ക്ക് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ഏജന്റ് സിനിമയുടെ അണിയറ പ്രവർത്തകർ ഭിഷമയുടെ വിജയം ആഘോഷിക്കുകയാണ്. ഭിഷ്മയുടെ പോസ്റ്റർ ഉള്ള കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. അതിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്. പത്തു ദിവസത്തെ ഷൂട്ടിനു ആണ് മമ്മൂട്ടി ഇപ്പോൾ ജോയിൻ ചെയ്തിരിക്കുന്നത്.ചിത്രത്തിൽ നായക വേഷം ചെയ്യുന്നത് തെലുങ്കു സൂപ്പർ താരം നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി ആണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു പോസ്റ്ററുകൾ സിനിമ അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.

ഒരു ഹോളിവുഡ് ചിത്രത്തിന്റെ തെലുങ്കു റീമേക് ആണെന്ന് കരുതപ്പെടുന്ന ഏജന്റിൽ മമ്മൂട്ടി അഭിനയിക്കുന്നത് ഒരു പട്ടാള ഓഫീസർ ആയാണ് എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പോസ്റ്റർ പറയുന്നത്.മൂന്നര കോടിയാണ് മമ്മൂട്ടിയുടെ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രതിഫലം.സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജേസൺ ബോൺ എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതു എന്നാണ് റിപ്പോർട്ടുകൾ.ഇതിന്റെ ആദ്യത്തെ ഷെഡ്യൂളിന് വേണ്ടി കഴിഞ്ഞ ഒക്ടോബറിൽ മെഗാ സ്റ്റാർ ഹംഗറിയിൽ എത്തിയപ്പോൾ ഉള്ള ചിത്രങ്ങളും വീഡിയോയും വൈറൽ ആയിരുന്നു.ഹൈദരാബാദിൽ തുടങ്ങിയ ഈ ചിത്രം പിന്നീട് ഹംഗറിയിൽ ഷൂട്ട് ചെയ്തു. ഇപ്പോൾ വീണ്ടും ഹൈദരാബാദ് ആരംഭിച്ച ഈ ചിത്രം ഇനി ഡൽഹി, കശ്മീർ എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവം ആണ് മമ്മൂട്ടിയുടെ പുതിയ റിലീസ്.

പുഴു, നൻ പകൽ നേരത്തു മയക്കം, സിബിഐ 5 ദി ബ്രെയിൻ എന്നിവയാണ് ഇനി വരാനുള്ള മമ്മൂട്ടി ചിത്രങ്ങൾ.മൂന്നര കോടിയാണ് മമ്മൂട്ടിയുടെ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രതിഫലം.സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജേസൺ ബോൺ എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതു എന്നാണ് റിപ്പോർട്ടുകൾ.ഇതിന്റെ ആദ്യത്തെ ഷെഡ്യൂളിന് വേണ്ടി കഴിഞ്ഞ ഒക്ടോബറിൽ മെഗാ സ്റ്റാർ ഹംഗറിയിൽ എത്തിയപ്പോൾ ഉള്ള ചിത്രങ്ങളും വീഡിയോയും വൈറൽ ആയിരുന്നു.ഹൈദരാബാദിൽ തുടങ്ങിയ ഈ ചിത്രം പിന്നീട് ഹംഗറിയിൽ ഷൂട്ട് ചെയ്തു. ഇപ്പോൾ വീണ്ടും ഹൈദരാബാദ് ആരംഭിച്ച ഈ ചിത്രം ഇനി ഡൽഹി, കശ്മീർ എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവം ആണ് മമ്മൂട്ടിയുടെ പുതിയ റിലീസ്. പുഴു, നൻ പകൽ നേരത്തു മയക്കം, സിബിഐ 5 ദി ബ്രെയിൻ എന്നിവയാണ് ഇനി വരാനുള്ള മമ്മൂട്ടി ചിത്രങ്ങൾ.ഭീഷ്മ ആദ്യദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നുള്ളതാണ്. ട്വിറ്ററിൽ പങ്കുവച്ച ‘ഫ്രൈ ഡേ മാറ്റിനി’യുടെ റിപ്പോർട്ടിൽ 3.676 കോടി രൂപയാണ് ആദ്യ ദിവസം കേരളത്തില്‍ നിന്നും നേടിയത്. 1,179 ഷോകള്‍ ട്രാക്ക് ചെയ്തതിൽ നിന്നാണ് ഈ കണക്ക്. 2,57,332 പേര്‍ ഭീഷ്മപർവ്വം കണ്ടതായും റിപ്പോർട്ടുണ്ട്.ഫ്രൈഡേ മാറ്റിനിയുടെ ട്രാക്കിംഗിലെ എക്കാലത്തെയും മികച്ച കണക്കുകളാണ് ഒരൊറ്റ ദിവസത്തിനുള്ളിൽ ഭീഷ്മപർവ്വം നേടികൊടുത്തതെന്നും ട്വീറ്റിൽ പറയുന്നു.

ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസിന്റെ ഔദ്യോഗിക കണക്കിൽ ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്. അതിൽ 9.56 ലക്ഷം രൂപ നേടി. കേരളത്തിൽ മാത്രം 406 സ്‌ക്രീനുകളിലായി 1800 ഷോകളാണ് നടത്തിയത്. . കേരളത്തിനകത്തും പുറത്തും ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.ആദ്യ നാല് ദിവസം െകാണ്ട് മോഹൻലാലിന്റെ ലൂസിഫറിനെ ഭീഷ്മപർവം മറികടന്നെന്ന് തിയറ്റർ സംഘടന ഫിയോക് വ്യക്തമാക്കിയിരുന്നു. ആദ്യ നാല് ദിവസങ്ങൾ കൊണ്ട് എട്ട് കോടിക്ക് മുകളിൽ ഷെയർ നേടിയെന്ന് സംഘടനയുടെ പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.

Scroll to Top