ട്രെൻഡിനൊപ്പം ; ‘ഡിപ്പം ഡപ്പം ഡാൻസുമായി അഹാന : പൊളിയെന്ന് ആരാധകർ !! വീഡിയോ

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ.2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്.അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.ഇപ്പോഴിതാ, ഡാൻസ് റീൽസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം .

കാത്തുവാക്കുള രണ്ട് കാതൽ എന്ന സിനിമയിലെ ‘ഡിപ്പം ഡപ്പം’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് അഹാന ചുവടുവച്ചത്. ജിമ്മിൽ വച്ചാണ് അഹാന ഈ ഡാൻസ് ചെയ്തിരിക്കുന്നത്. ഈ ലൂപ്പ് ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്നാണ് അഹാന ഡാൻസിനൊപ്പം കുറിച്ചത്.വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും എത്തുന്ന ചിത്രം കൂടിയാണിത്.

Scroll to Top