പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ, തനിക്ക് സംഭവിച്ച പരിക്കിനെ കുറിച്ച് വിഷ്ണുവിന് പറയാനുള്ളത്.

വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റ‌ിരുന്നു. വൈപ്പിനിൽ ഷൂട്ടിംഗിനിടെയാണ് താരത്തിന് കൈയിൽ പൊ ള്ളലേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.എന്നാൽ താരത്തിന് പരിക്കുകൾ പറ്റിയതോടെ നിരവധി പേർ പേടിപ്പിക്കുന്ന വാർത്തകളുമായി വന്നു. അവർക്കുള്ള മറുപടിയുമായി മുന്നോട്ട് വരുകയാണ് വിഷ്ണു തന്നെ. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് വെടിക്കെട്ട് . സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരും തന്നെയാണ്. ചിത്രം സഹിതം പങ്കുവച്ച് പരുക്കിനെ കുറിച്ച് പറയുകയാണ് വിഷ്ണു. പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ..എന്നാണ് താരം കുറിച്ചത്.”SAY NO TO PLASTIC” പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ.പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ്

ചെയ്യുന്നത്. “വെടിക്കെട്ട് ” സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എൻ്റെ കൈകൾക്ക് പൊ ള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി.എല്ലാവരോടും സ്നേഹം

Scroll to Top