വിജയ് യുടെ അറബിക് കു ത്ത് പാട്ടിന് ചുവട് വെച്ച് അഹാനയും ദിയയും

മലയാള സിനിമയിലെ യുവ നായികമാരിൽ ഒരുപാട് ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും ഇടക്കിടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്.മികച്ച നടി മാത്രമല്ല താനൊരു നല്ല നര്‍ത്തകിയും പാട്ടുകാരിയുമാണ് എന്ന് തെളിയിച്ച നടിയാണ് അഹാന.ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും അഹാനയുടെ കുടുംബം സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.കൂടാതെ താരത്തിന്റെ പാട്ടുകളും ഡാന്‍സ് വീഡിയോകളും ആരാധകരുമായി പങ്കുവക്കാറുണ്ട്.ഞാന്‍ സ്റ്റീവ്‌ലോപ്പസിലൂടെ എത്തിയ താരം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സജീവമായി.

യൂട്യൂബ് ചാനലിലൂടെ സജീവമായ താരം വീഡിയോകൾ അപ്ലോഡ് ചെയ്യാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.24 ലക്ഷം ഫോളോ വെഴ്സ് ആണ് അഹാനായ്ക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.ചിത്രങ്ങൾ മാത്രമല്ല വീഡിയോയും പ്രേക്ഷകർക്ക്‌ വളരെ പ്രിയപ്പെട്ടതാണ്.കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയയും സോഷ്യൽ മീഡിയയിൽ സജീവമാണ്.താരത്തിന്റെ യൂട്യൂബ് ചാനലിനും ആരാധകർ ഏറെയാണ്. ഓസി ടാക്കീസ് എന്ന പേരിലാണ് താരം യൂട്യൂബ് ചാനൽ നടത്തുന്നത്.

ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ വിശേഷങ്ങളും സുഹൃത്തായ വൈഷ്‌ണവുമൊത്തുള്ള ഡാൻസ് വീഡിയോകളുമെല്ലാം ദിയ പങ്കുവെച്ചിരുന്നു.ഇരുവരും പ്രണയത്തിൽ ആണെന്നും നേരത്തെ താരം പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് ഇരുവരും പങ്കുവെച്ച റീൽ വീഡിയോ ആണ്.വിജയ് യുടെ അറബിക് കു ത്ത് പാട്ടിനാണ് ഇവർ ഡാൻസ് കളിക്കുന്നത്. അഹനയ്ക്കൊപ്പം സുഹൃത്തും ഡാൻസിൽ ഉണ്ട്. ദിയ ചലഞ്ച് അക്‌സെപ്റ്റഡ് എന്ന ക്യാപ്ഷനിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

VIDEO

Scroll to Top