കൂട്ടുകാരിയുടെ ഹൽദി ചടങ്ങിൽ മഞ്ഞയിൽ കുളിച്ച് കിടിലൻ ഡാൻസുമായി അഹാന ; വിഡിയോ ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ.2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല.

അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്.അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്.കൂട്ടുകാരി മീനാക്ഷിയുടെ വിവാഹ ആഘോഷത്തിന്റെചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കുടുംബ സമേതം ഹൽദി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. സാരിയിൽ അതീവ സുന്ദരിയായാണ് താരം വിവാഹത്തിൽ പങ്കെടുത്തത്.

Scroll to Top