കറുപ്പ് പാവാടയും ബ്ലൗസും അണിഞ്ഞ് മനം മയക്കും സൗന്ദര്യവുമായി കക്ഷി അമ്മിണിപ്പിള്ളയിലെ നായിക ഫറ ഷിബില

അസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തിയ കക്ഷിഃ അമ്മിണിപ്പിള്ളയിലെ കാന്തി ആരും മറന്ന് കാണില്ല. ബോഡി ഷേമിങും മറ്റും നേരിടേണ്ടി വന്ന നടി സിനിമയ്ക്ക് വേണ്ടി 68 കിലോയിൽ നിന്ന് 85 കിലോയാക്കിയതും അതിന് ശേഷം അതിൽ 63 കിലോ ഭാരത്തിലേക്ക് തിരികെയെത്തിയതും വലിയ വാർത്തകളായിരുന്നു. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ തന്റെ മേക്കോവർ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.

കക്ഷി അമ്മിണിപിള്ളയ്ക്ക് ശേഷം സേഫ് എന്ന സിനിമയിലും ഷിബ്‍ല അഭിനയിച്ചു. ഹിന്ദിയിലും തമിഴിലും മാത്രമല്ല മലയാളത്തിലും പ്ലസ്സ് സൈസ് നായികയെന്ന് പറഞ്ഞായിരുന്നു ഷിബ്‍‍ലയുടെ മേക്കോവ‍ർ വിശേഷങ്ങൾ സിനിമയിറങ്ങിയ സമയത്ത് സോഷ്യൽമീഡിയയിലുള്‍പ്പെടെ വൈറലായിരുന്നത്.

ഇപ്പോൾ ഡൈവോഴ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ കറുത്ത പാവാടയിലും ബ്ലൗസിലുമുള്ള താരത്തിന്റെ പുതിയ മേക്കോവർ ഫോട്ടോഷൂട്ടാണ് ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്. അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിൽ വഫാറയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

Scroll to Top