അമ്മയുടെ 25 വര്‍ഷം പഴക്കമുള്ള ചുരിദാറിൽ സ്റ്റൈലിഷ് ലുക്കിൽ അഹാന !! ഫോട്ടോസ്

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി. 2014 ഇൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.2021-ൽ ഇറങ്ങിയ പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ അവസാനമായി ഇറങ്ങിയ ചിത്രം. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്. അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ അഹാന കൃഷ്ണ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്.അഹാനയുടെ പുതിയ ചിത്രമായ ‘അടി’യുടെ പ്രമോഷന് പങ്കെടുത്ത താരത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.25 വർഷം പഴക്കമുള്ള ചുരിദാര്‍ ധരിച്ചാണ് അഹാന പ്രൊമോഷന് എത്തിയത്. കറുപ്പ് നിറമുള്ള അയഞ്ഞ ചുരിദാർ അഹാന ചെറിയ മോഡിഫിക്കേഷനുകൾ നടത്തിയാണ് ധരിച്ചത്. ഇത് അഹാനയുടെ അമ്മയുടെ ചുരിദാറാണ്.

ഗോൾഡൻ വർക്കുകളോട് കൂടിയുള്ള ഈ വസ്ത്രം അമ്മ സിന്ധു അണിയുമ്പോൾ അഹാനയ്ക്ക് അന്ന് രണ്ടു വയസാണ്. ആ ചിത്രവും ചേർത്താണ് അഹാന പോസ്റ്റ് ചെയ്തിട്ടുള്ളത്. മസ്‌ക്കറ്റിൽ നിന്നും വാങ്ങിയ ഈ വസ്ത്രം ഒരു പാകിസ്താനി തയ്യൽക്കാരനാണ് തുന്നിയത് എന്നും അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചിത്രത്തില്‍ അഹാനയുടെ അമ്മ സിന്ധുവും അതേ സല്‍വാര്‍ ധരിച്ചു നില്‍ക്കുന്നതു കാണാം. ഈ വസ്ത്രം തുന്നുമ്പോള്‍ അത് ഇത്രയും വര്‍ഷങ്ങള്‍ നീണ്ട യാത്ര നടത്തുമെന്ന് തുന്നല്‍ക്കാരന്‍ പോലും കരുതിയിട്ടുണ്ടാകില്ലെന്ന് തനിക്കുറപ്പാണെന്നും അഹാന പറയുന്നു.അഹാനയും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളാകുന്ന അടിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ചിത്രം ഏപ്രിൽ 14ന് തിയറ്ററുകളിൽ എത്തും.

Scroll to Top