കാറിന് പിറകിൽ ഓടിയ പെൺകുട്ടിയോട് മഞ്ജുചേച്ചി ചെയ്തത് കണ്ടോ, വൈറലായി വീഡിയോ

കഴിഞ്ഞ ദിവസം ഏരൂരിലെ ഒരു കടയുടെ ഉത്ഘാടനത്തിനായി മഞ്ജു വാര്യർ എത്തിയിരുന്നു.താരത്തെ കാണാനും സെൽഫി എടുക്കാനും നിരവധി പേരാണ് എത്തിയത്.ആക്കൂട്ടത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മഞ്ജുവിനെ കാണാൻ കാറിന്റെ പിറകിൽ ഓടിയ പെൺകുട്ടിയുടെ വീഡിയോ ആണ്.ഉതഘടനത്തിന് ശേഷം പുറപ്പെട്ട മഞ്ജുവിന്റെ കാറിന് പിറകിൽ ഒരു പെൺകുട്ടി ഓടുകയായിരുന്നു.ഇതു കണ്ട താരം കാർ നിർത്തി കാര്യം തിരക്കി. പക്ഷേ, റോഡ് ബ്ലോക്ക് ആകുന്നതിനാൽ കാർ അധികനേരം നിർത്തിയിടാനും കഴിയില്ലായിരുന്നു. ഉടൻ തന്നെ കാർ മുന്നോട്ട് എടുത്തെങ്കിലും വീണ്ടും പെൺകുട്ടി പുറകെ ഓടി.

അത് കണ്ടതും മഞ്ജു കാർ റോഡിനരികിലേക്ക് മാറ്റി നിർത്തുകയും പെൺകുട്ടിയെ അടുത്തേക്കു വിളിച്ചു കാര്യം തിരക്കി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനാൽ തന്റെ ഫോൺ നമ്പർ പെൺകുട്ടിക്കു കൊടുക്കാൻ ഒപ്പമുള്ളവരോട് പറഞ്ഞിട്ടാണ് താരം അവിടെ നിന്നു പോയത്. തന്റെ അമ്മ മഞ്ജുവിന്റെ കടുത്ത ആരാധികയാണെന്നും അമ്മയുടെ പിറന്നാളിന് ഒരു ആശംസ നൽകാമോ എന്ന് ചോദിക്കാനാണ് കാറിന് പിന്നാലെ ഓടിയതെന്നു പെൺകുട്ടി പറഞ്ഞു. ഇതോടെ ഈ വീഡിയോ വൈറൽ ആയി മാറി.

Scroll to Top