വെള്ളത്തിൽ കളിക്കുന്ന കുട്ടിക്കാല ചിത്രം പങ്കുവെച്ച് ആരാധകരുടെ പ്രിയ താരം !!!

മലയാള സിനിമയിലെ യുവ നായികമാരിൽ ഒരുപാട് ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും ഇടക്കിടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്.മികച്ച നടി മാത്രമല്ല താനൊരു നല്ല നര്‍ത്തകിയും പാട്ടുകാരിയുമാണ് എന്ന് തെളിയിച്ച നടിയാണ് അഹാന.ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും അഹാനയുടെ കുടുംബം സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.

കൂടാതെ താരത്തിന്റെ പാട്ടുകളും ഡാന്‍സ് വീഡിയോകളും ആരാധകരുമായി പങ്കുവക്കാറുണ്ട്.ഞാന്‍ സ്റ്റീവ്‌ലോപ്പസിലൂടെ എത്തിയ താരം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സജീവമായി.യൂട്യൂബ് ചാനലിലൂടെ സജീവമായ താരം വീഡിയോകൾ അപ്ലോഡ് ചെയ്യാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വെള്ളത്തിൽ കളിക്കുന്ന കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ഫോട്ടോയാണ് അഹാന പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്.

Scroll to Top