വലുതായപ്പോൾ തുണി ഇഷ്ടമില്ലാതെയായി, കമ്മെന്റ് ഇട്ടയാളെ വായടപ്പിച്ച് അഹാന.

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി. 2014 ഇൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.

യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്. അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.അതുപോലെ തന്നെ ഫോട്ടോഗ്രാഫികളും ഏറെ വൈറൽ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ അഹാന കൃഷ്ണ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.കഴിഞ്ഞ ദിവസം കൂട്ടുകാരിക്ക് ഒപ്പം ഗോവയിൽ പോയ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. തന്റെ ബാല്യകാല സുഹൃത്ത് ആയിട്ടാണ് ടൂർ പോയത്.

ആ ചിത്രങ്ങൾക്ക് താഴെ വന്ന കമ്മെന്റും അഹാന നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി’’ എന്നായിരുന്നു വിമർശകന്റെ കമന്റ്. എന്നാൽ ഇതിന് അഹാന നൽകിയ മറുപടി ഇങ്ങനെ,അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോള്‍.ഈ കമ്മെന്റ് സ്ക്രീന്ഷോട് എടുത്ത് അഹാന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് അഹാനയ്ക്ക് പിന്തുണയുമായി എത്തിയത്.

Scroll to Top