‘നന്‍പകല്‍ നേരത്ത് മയക്കം’ ലൊക്കേഷനിൽ മയങ്ങിപ്പോയ മമ്മൂക്ക ;ലൊക്കേഷൻ ചിത്രം ഏറ്റെടുത്ത് ആരാധകർ !!

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.ജനുവരി 19-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയ്ക്ക് മമ്മൂട്ടിയുടെ മുൻ സിനിമകളുടെ കളക്ഷൻ വച്ച് മികച്ച തുടക്കമാണ് ലഭിക്കുന്നത്.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നൻപകൽ നേരത്ത് മയക്കം നിർമിച്ചിരിക്കുന്നത്. ഇപ്പോഴിതാ, സിനിമയുടെ സെറ്റില്‍ നിന്നുള്ള രണ്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

മൂവാറ്റുപുഴയിൽനിന്നു വേളാങ്കണ്ണിക്കു പോയി മടങ്ങുന്ന ബസില്‍നിന്ന് മമ്മൂട്ടിയുടെ ജയിംസ് എന്ന കഥാപാത്രം ഇറങ്ങി നടക്കുന്നത് ഒരു സ്വപ്നലോകത്തേക്കാണ്. പിന്നെയൊരു പച്ചൈതമിഴന്റെ പകര്‍ന്നാട്ടം. സുന്ദറായി മാറുന്ന ജയിംസ് ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്നൊരു രംഗം സിനിമയുടെ തുടക്കത്തിലുണ്ട്. ഈ സീൻ കഴിഞ്ഞ ശേഷം അൽപം വിശ്രമിക്കാൻ വേണ്ടി കിടന്നതായിരുന്നു മമ്മൂട്ടി. പഴനിയിലെ മടിയൻ കാറ്റടിച്ചപ്പോള്‍ ക്ഷീണംകൊണ്ട് മമ്മൂട്ടിയും തെല്ലു മയങ്ങി.മമ്മൂട്ടിയുടെ സുഹൃത്തായ ജോര്‍ജാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

നിമിഷനേരം കൊണ്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോയ്ക്കും ചിത്രത്തിൽ നിർമാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിങ് ദീപു ജോസഫ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ടിനു പാപ്പച്ചൻ, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസൽ എ. ബക്കർ.നിരവധി പേരാണ് മമ്മൂട്ടിയുടെ ഇ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top