ഒരു മാറ്റം ആരാ ആഗ്രഹിക്കാത്തത്, ഇത്തവണ ക്യാപ്ഷൻ നിങ്ങൾ നൽകൂ എന്ന് അഹാന !! ഫോട്ടോ

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി. 2014 ഇൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.

യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്. അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.സോഷ്യൽ മീഡിയയിൽ സജീവമായ അഹാന കൃഷ്ണ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്.

അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പമുള്ള ഫോട്ടോയാണ് അഹാന പങ്കുവെച്ചത്.എല്ലാവരും വളരെ മനോഹരമായാണ് ഫോട്ടോയിൽ.ഇത്തവണ ഒരു മാറ്റമാകാം,നിങ്ങൾ ക്യാപ്ഷൻ നൽകൂ എന്നാണ് ചിത്രങ്ങൾക്ക് ഒപ്പം അഹാന കുറിച്ചത്.അമ്മയും മക്കളും സൂപ്പറായിട്ടുണ്ട് എന്നാണ് കമന്റുകൾ.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top