‘ഭാഗ്യം എനിക്കും ഐ ഫോണിനും ഒന്നും പറ്റിയില്ല’ ; ഷൂട്ടിങ്ങിനിടെ തെന്നി വീഴുന്ന ദൃശ്യം പങ്കുവെച്ച് അഹാന കൃഷ്ണ!!

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ.2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ അഹാന തന്റെ പുതിയ വെബ് സീരിസിന്റെ ഷൂട്ടിങ്ങിന് ഇടയിൽ തെന്നി വീഴുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത് വൈറലായിരിക്കുകയാണ്.

‘മി, മൈസെല്‍ഫ് ആന്റ് മി’ എന്ന വെബ് സീരിസിന്റെ ആറാം എപ്പിസോഡ് ചിത്രീകരണത്തിനിടേയാണ് അപ്രതീക്ഷിതമായി അഹാന വീണത്.നടന്നുവരുന്നതിനിടെ അഹാന ധരിച്ചിരുന്ന നീളന്‍ സ്‌കര്‍ട്ടില്‍ ചവിട്ടി വീഴുകയായിരുന്നു. എന്നാല്‍ സ്‌കര്‍ട്ടിന് പല തട്ടുള്ളതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.വീഴുന്ന സമയത്ത് അഹാനയുടെ കൈയില്‍ സംവിധായകനായ അഭിലാഷ് സുധീഷിന്റെ 13 പ്രൊ മാക്്‌സ് മോഡല്‍ ഐ ഫോണുമുണ്ടായിരുന്നു. ഫോണിന് കുഴപ്പമൊന്നും പറ്റിയില്ലെന്നുംഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അഹാന കുറിച്ചിട്ടുണ്ട്..

ഒരു കഫെ കേന്ദ്രീകരിച്ചാണ് അഹാനയുടെ ‘മി, മൈസെൽഫ് ആൻഡ് ഐ’ എന്ന വെബ് സീരിസ് ഒരുക്കുന്നത്. ആകെ ഏഴ് എപ്പിസോഡുകളുള്ള വെബ് സീരിസ്, എല്ലാ രാത്രിയും ഒരു കോഫി ഷോപ്പിൽ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് പറയുന്നത്. അവർക്കിടയിൽ പ്രണയവും ജീവിതവും ഭാവിയും എല്ലാം ചർച്ചയാകുന്നുണ്ട്. ചെറിയ തമാശകളും, പ്രണയവുമെല്ലാം ചേർത്തൊരുങ്ങുന്ന ഒരു ത്രില്ലറാണ് ‘മി മൈസെല്‍ഫ് ആൻഡ് ഐ’.

Scroll to Top