പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ യാത്ര പോയ സ്ഥലം വെളുപ്പെടുത്തി അഹാന.

മലയാള സിനിമയിലെ യുവ നായികമാരിൽ ഒരുപാട് ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും ഇടക്കിടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്.മികച്ച നടി മാത്രമല്ല താനൊരു നല്ല നര്‍ത്തകിയും പാട്ടുകാരിയുമാണ് എന്ന് തെളിയിച്ച നടിയാണ് അഹാന.ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും അഹാനയുടെ കുടുംബം സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.

കൂടാതെ താരത്തിന്റെ പാട്ടുകളും ഡാന്‍സ് വീഡിയോകളും ആരാധകരുമായി പങ്കുവക്കാറുണ്ട്.ഞാന്‍ സ്റ്റീവ്‌ലോപ്പസിലൂടെ എത്തിയ താരം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സജീവമായി.കഴിഞ്ഞ ദിവസം താരം പുതിയ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരുന്നു. ഒരു യാത്ര പോകാൻ ഒരുങ്ങി നിൽക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാൻ സാധിച്ചത്. എങ്ങോട്ടാണ് യാത്രയെന്ന് നിങ്ങൾക്ക് ഊഹിക്കാന്‍ കഴിയുമോ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചിരുന്നത്. ചിത്രങ്ങൾ നിമിഷനേരം കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ താൻ യാത്രപോയ സ്ഥലത്തെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആ സ്ഥലം ഏതാണെന്ന് പറയുകയാണ് അഹാന.ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡ് ആയ കശ്മീരിലേക്കാണ് താരം അവധിക്കാലം ആഘോഷിക്കാൻ പോയത്. ‘ഞാന്‍ സ്വപ്നം കാണുകയാണോ.?’ എന്ന ക്യാപ്ഷൻ നൽകിയാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ ഹാലോ കാശ്മീർ എന്നുപറഞ്ഞ് കശ്മീരിലേക്ക് പോകുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

PHOTOS

PHOTOS

PHOTOS

Scroll to Top