സാരിയിൽ തിളങ്ങി സായ് പല്ലവി ; ‘മലർ മിസ്’കലക്കിയല്ലോയെന്ന് ആരാധകർ

നടിയെന്ന രീതിയിലും നർത്തകിയെന്ന രീതിയിലും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സായ് പല്ലവി. പ്രേമമെന്ന ചിത്രത്തിലൂടെയായിരുന്നു സായി പല്ലവി കേരളക്കര കീഴടക്കിയത്. മലര്‍ മിസ്സായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കില്‍ നിന്നുമുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയിരുന്നു.ഫിദയിലൂടെ തെലുങ്കിലെത്തിയ സായി പല്ലവി അവിടെയും ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴിതാ സായ് പല്ലവിയുടെ പുതിയ സാരി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തെലുങ്ക് സിനിമ ശ്യാം സിങ് റോയിയുടെ ട്രെയിലർ ലോഞ്ചിൽ എത്തിയതായിരുന്നു സായ് പല്ലവി. ഫ്ലോറൽ ഡിസൈനുകളുള്ള പിങ്ക് പട്ടു സാരിയാണ് സായ് ധരിച്ചിരിക്കുന്നത്. സ്ലീവ്ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്. സാരിക്ക് അനുയോജ്യമായ അസ്സസറീസാണ് ധരിച്ചിരിക്കുന്നത്.

ലോ ബൺ രീതിയിലാണ് തലമുടി കെട്ടിയിരിക്കുന്നത്. സാരിയിൽ ‍ തിളങ്ങിയ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മലർ മിസ് കലക്കിയല്ലോ എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. താരം അഭിനയിച്ച പ്രേമം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മലർ.

Scroll to Top