26 ലക്ഷം പേർ ഫോള്ളോ ചെയ്ത ശിഹാബ് ചോറ്റൂരിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു, തിരിച്ച് പിടിക്കാനുള്ള ശ്രമം നീളുന്നു.

ശിഹാബ് ചോറ്റൂരിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക്‌ ചെയ്തു എന്നതാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത.26 ലക്ഷം പേരാണ് ഇദ്ദേഹത്തെ ഫോള്ളോ ചെയ്തിരുന്നത്.അദേഹത്തിന്റെ യാത്രയുടെ വീഡിയോകളും ഫോട്ടോകളും ഇദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെയാണ് പോസ്റ്റ്‌ ചെയ്തിരുന്നത്. ശിഹാബിന്റെ വീഡിയോകൾക്കായി ജനങ്ങൾ കാത്തിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.ഷിഹാബ് ചൊറ്റൂര്‍ ഒഫീഷ്യല്‍ എന്ന അക്കൗണ്ടില്‍ ഞായർ ദിവസം രാത്രിയോടെയാണ് ഷിഹാബിന്‍റെ അല്ലാത്ത ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

‘ഓണ്‍ലി സൂപ്പര്‍കാര്‍’ എന്നാണ് ബയോയില്‍ ചേര്‍ത്തിരിക്കുന്നത്. ഏതാണ്ട് ആറോളം ചിത്രങ്ങളും ചില വിദേശികള്‍ കാറിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തു.അതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം മനസിലായത്.തുടർന്ന് തിങ്കളാഴ്ച രാവിലെയോടെ അക്കൗണ്ടിലെ മുഴുവന്‍ വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്തു.ഇപ്പോള്‍ വൈക്കിംഗ്സ് എന്ന സീരിസിലെ ഒരു വീഡിയോയാണ് അക്കൗണ്ടില്‍ ഉള്ളത്.ഇതോടെ ഇദ്ദേഹത്തെ സ്നേഹിക്കുന്നവർ വിഷമത്തിലായി. ഈ വീഡിയോയുടെ കമ്മെന്റുകളിൽ ഏറെയും അക്കൗണ്ട് തിരിച്ച് നൽകണം എന്ന അപേക്ഷയാണ്. ശിഹാബ് ചോറ്റൂരിനെ അറിയാത്തവർ ആയി ആരും കാണില്ല.

മലപ്പുറം ജില്ലയിലെ അതവനാടിനടുത്ത ചേലമ്പാടന്‍ ഷിഹാബ് ചോറ്റൂര്‍ എന്ന ഇരുപത്തിയൊമ്പത് കാരന്‍ സാഹസികമായി നടന്നു പോയി ഹജ്ജ് ചെയ്യാനുള്ള യാത്രയിലാണ്. 2023ലെ ഹജ്ജിന്റെ ഭാഗമാകാന്‍ 8,640 കിലോമീറ്റര്‍ നടക്കാനാണ് ഈ യുവാവ് ഒരുങ്ങിയിരിക്കുന്നത്. ജൂണ്‍ 2 വ്യാഴാഴ്ച വീട്ടില്‍ നിന്ന് പുറപ്പെട്ട യാത്ര 280 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. മക്കയിലേക്ക് കാല്‍നടയായി യാത്ര ചെയ്യാനുള്ള തീവ്രമായ ആഗ്രഹമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഷിഹാബ് പറയുന്നുണ്ട്.വാഗാ അതിര്‍ത്തി വഴി പാകിസ്താനില്‍ എത്തി ഇറാന്‍,ഇറാഖ്,കുവൈത്ത് വഴി സൗദി അറേബിയയില്‍ എത്തുകയാണ് ചെയ്യുക. ഇതിനായി 5 രാജ്യങ്ങളിലേക്കുള്ള വിസ കരസ്ഥമാക്കിയിട്ടുണ്ട്.

Scroll to Top