ഇത് ഫുൾ കളിയാണോ, ചോദ്യങ്ങൾക്കുള്ള മറുപടിയുമായി ബിഗ്ബോസ് താരം ജാനകി.

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് ജാനകി സുധീർ. ഫസ്റ്റ് എലിമിനേഷനിൽ തന്നെ താരം പുറത്ത് ആയിരുന്നു.ഒമർ ലുലു ചിത്രം ചങ്ക്‌സിലുടെയാണ് ജാനകി അഭിനയ രംഗത്തേക്ക് എത്തിയത്. കൂടാതെ ദുൽഖർ സൽമാൻ ചിത്രം ഒരു യമണ്ടൻ പ്രേമകഥയിലും താരം ചെറിയൊരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം അഭിനയിച്ച പുതിയ ചിത്രമായ ഹോളിവൂണ്ട് സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് വെറൈറ്റി മീഡിയ ചാനലിലൂടെ.

ഓഗസ്റ്റ് 12 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.അശോക് ആർ നാഥ് ആണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. സന്ദീപ് ആർ ആണ് സിനിമ നിർമ്മിക്കുന്നത്. ജാനകിയുടെ വാക്കുകൾ ഇങ്ങനെ ,സമൂഹത്തിൽ പലരും ഒളിഞ്ഞും തെളിഞ്ഞും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഞങ്ങൾ സിനിമയിലൂടെ കാണിക്കുന്നു. എന്നാലും ഇന്നത്തെ സമൂഹം ഇതിനെ അംഗീകരിക്കുന്നുണ്ട്.

പഴയ പോലെ അല്ല. ഇത്തിൽ ഒരുപാട് വ്യത്യസ്തകൾ ഉള്ള പടം ആണ്. അതുകൊണ്ട് തന്നെ ചരിത്രം ആകണമെന്ന് ആഗ്രഹിക്കുന്നു. അതുപോലെ തന്നെ ഇത് ചരിത്രമാകപെടണം.എന്റെ ശരികൾ ആണ് ഞാൻ ചെയ്യുന്നത്. ഈ സിനിമയിലേക്ക് അവസരം ഞാൻ ചോദിച്ച് വാങ്ങിയതാണ്. ഞാൻ കംഫര്ട് ആണ്. എന്റെ വീട്ടുകാർക്ക് ഇല്ലാത്ത പ്രശ്നങ്ങൾ ആണ് മറ്റുള്ളവർക്ക്.

Scroll to Top