49 ലും ഇരുപതിന്റെ ചെറുപ്പമായി തോന്നുന്ന ഐശ്വര്യ റായ് യുടെ ബ്യൂട്ടി സീക്രെട്സ് ഇതൊക്കെയാണ് !!

സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തിയ താരമാണ് ഐശ്വര്യ റായ്.ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും കരസ്ഥമായി. തുടർന്ന് ഹിന്ദിയിൽ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് , മിസ്‌ട്രസ് ഓഫ് സ്പൈസസ് , ലാസ്റ്റ് റീജിയൻ എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി.

2007 ഏപ്രിൽ 20-ന്‌ പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അഭിഷേക് ബച്ചനെ ഇവർ വിവാഹം ചെയ്തു. 2011 നവംബർ 14ന് അഭിഷേക്-ഐശ്വര്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു.സോഷ്യൽ മീഡിയയിലൂടെ താരം ഇടയ്ക്കിടയ്ക്ക് ഫോട്ടോസ് പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഐശ്വര്യ റായ്ക്കു 49 വയസ്സ് തികയുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തില്‍ മനോഹര ഗെറ്റപ്പിലാണ് താരം എത്തിയത്. ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ രഹസ്യം അറിയാം.താരം ഉപയോഗിക്കുന്ന ബ്യൂട്ടി ടിപ്സ് അറിയാം ;

ആഴ്ചയിൽ രണ്ടു ദിവസം കടലമാവും മഞ്ഞളും പാലും ചേർത്ത നാച്യുറൽ സ്ക്രബ്.തണുത്ത തൈര് ദിവസവും മുഖത്തിടും. കെമിക്കൽ അടങ്ങിയ മോയ്സ്ചറൈസറുകളുടെ ഉപയോഗം കുറവ്.ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്സ്പാക്ക്. ഏത്തയ്ക്ക ഉടച്ച് മുഖത്തിടുന്നതും തേനും തൈരും ചേർത്ത് മസാജ് ചെയ്യുന്നതും ചർമത്തിന്റെ തിളക്കം വർധിപ്പിക്കുമെന്ന് ആഷ്.ഫേഷ്യൽ മാസത്തിൽ ഒരിക്കൽ മാത്രം.മുടിയിൽ വെളിച്ചെണ്ണ പുരട്ടിയുള്ള മസാജിങ് പതിവ്. മുട്ടയും ഒലീവ് ഓയിലും ചേർന്ന ഹെയർ മാസ്കും പാലും തേനും ചേർന്ന ഹൈഡ്രേറ്റിങ് മാസ്കും ആഴ്ചയിൽ ഒരിക്കൽ നിർബന്ധം. മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും മാസത്തിൽ രണ്ടു തവണ ഹെയർ സ്പാ.

Scroll to Top