ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ !!

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തി.അദ്ദേഹത്തിന്റെ എഴുപത്തിയൊൻപതാം പിറന്നാളാണ്. ആലു​വ ​ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ഉമ്മൻചാണ്ടിക്ക് ആശംസകൾ നേർന്നു.രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആലുവ പാലസിലാണ് ഉമ്മൻചാണ്ടി വിശ്രമിക്കുന്നത്. ആറരയോടെയാണ് മുഖ്യമന്ത്രി ആലുവ ​ഗസ്റ്റ് ഹൗസിലെത്തി .

\06.15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷമാണ് മുഖ്യമന്ത്രി ആലുവ പാലസിലെത്തിയത്. അതിനുശേഷം പതിനഞ്ച് മിനിറ്റ് നേരം ഉമ്മൻചാണ്ടിയുമായും കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി സംഭാഷണം നടത്തി. ഉമ്മൻചാണ്ടിയുടെ ചികിത്സാ കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. അടുത്ത ദിവസം ജർമ്മനിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കുവേണ്ടി പോകാനിരിക്കെ അത്തരം കാര്യങ്ങളൊക്കെത്തന്നെ മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. നിരവധി നേതാക്കൾ പിറന്നാൾ ആശംസകൾ അറിയിക്കാൻ എത്തിയിരുന്നു.

Scroll to Top