മനംകവരുന്ന ലുക്കിൽ കാനിൽ തിളങ്ങി ഐശ്വര്യ റായ്; വൈറൽ ഫോട്ടോസ്

സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തിയ താരമാണ് ഐശ്വര്യ റായ്.ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും കരസ്ഥമായി.

തുടർന്ന് ഹിന്ദിയിൽ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് , മിസ്‌ട്രസ് ഓഫ് സ്പൈസസ് , ലാസ്റ്റ് റീജിയൻ എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി.2007 ഏപ്രിൽ 20-ന്‌ പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അഭിഷേക് ബച്ചനെ ഇവർ വിവാഹം ചെയ്തു. 2011 നവംബർ 14ന് അഭിഷേക്-ഐശ്വര്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു.സോഷ്യൽ മീഡിയയിലൂടെ താരം ഇടയ്ക്കിടയ്ക്ക് ഫോട്ടോസ് പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ കാൻ ചലച്ചിത്രമേളയിലെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി ഐശ്വര്യ റായ്.ബ്ലാക്ക് ഗൗണില്‍ ത്രീഡി ഫ്‌ലര്‍സ് നിറഞ്ഞ മനോഹരമായ വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്.സ്ലീവ്‌ലെസ്സ് ഡ്രസ്സില്‍ ഒരു സ്ലീവിൽ വിവിധ വര്‍ണ്ണത്തിലുള്ള ത്രീഡി പൂക്കള്‍ തുന്നിപ്പിടിച്ചിരുന്നു.ഹെഡ് ടു ടോയ് പിങ്ക് വാലന്റിനോ പാന്റ് സ്യൂട്ടിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇതിനു ചേരുന്ന മാച്ചിംഗ് പംപ്‌സും ശ്രദ്ധേയമായി. ക്ലാസ്സിക്ക് ലുക്കിലാണ് താരമെത്തിയത്.12 വർഷത്തോളമായി ലോറിയല്‍ ബ്രാന്‍ഡിന്റെ അംബാസിഡറാണ് ഐശ്വര്യ റായ്. ബ്രാന്‍ഡ് അംബാസിഡർ എന്ന നിലയിലാണ് ഇത്തവണയും താരം കാനിലെത്തിയത്. ഭർത്താവും നടനുമായ അഭിഷേക് ബച്ചനും മകൾ ആരാധ്യയ്ക്കുമൊപ്പമാണ് ഐശ്വര്യ എത്തിയത്.

Scroll to Top