‘ജീവിതം എപ്പോഴും ഒരു മിശ്രിതമാണ്’ ; നാടൻ സ്റ്റൈൽ നിന്ന് മോഡേൺ ലൂക്കിലേക്ക് അനുശ്രീ!!

യുവ അഭിനേത്രികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

ഇപ്പോഴിതാ തന്റെ നാടൻ സ്റ്റൈൽ മാറ്റി പിടിക്കാൻ ഒരുങ്ങുകയാണ് അനുശ്രീ. സ്റ്റൈലിഷ് മോഡേൺ ഔട്ട് ഫിറ്റ് ധരിച്ചുള്ള പുതിയ ഫോട്ടോസ് അനുശ്രീ തന്റെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ബെൽ ബോട്ടം പാന്റും കറുപ്പ് ടോപ്പിലും പൊളി ലുക്കിലാണ് ചിത്രങ്ങളിൽ അനുശ്രീയെ കാണാൻ സാധിക്കുന്നത്. ചുവപ്പ് കളർ കാറിൽ ചാരിനിൽകുന്ന ചിത്രമാണ് അനുശ്രീ പോസ്റ്റ് ചെയ്തത്.പോസ്റ്റിനോടൊപ്പം ഒരു മനോഹരമായ ക്യാപ്ഷൻ നൽകാനും താരം മറന്നില്ല. “ജീവിതം എപ്പോഴും ഒരു മിശ്രിതമാണ്. അത് സ്റ്റൈലിൽ കേൾക്കൂ..”, അനുശ്രീ കുറിച്ചു.

അനുശ്രീയുടെ ബന്ധുവായ മഹേഷാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഒരു സ്റ്റൈലിഷ് ബോസ് ലേഡി ലുക്കുണ്ടെന്ന് ആരാധകൻ അഭിപ്രായപ്പെട്ടു.കേശു ഈ വീടിന്റെ നാഥനിൽ ഒരു പാട്ട് സീനിൽ അഭിനയിച്ചതാണ് അനുശ്രീയുടെ അവസാനം ചിത്രം. ഈ ആഴ്ച ഒ.ടി.ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന 12-ത് മാനിൽ ഒരു പ്രധാന റോളിൽ അനുശ്രീ അഭിനയിക്കുന്നുണ്ട്. മോഹൻലാൽ നായകനാകുന്ന ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്യുന്നത്.

Scroll to Top