ബ്ലാക് നെറ്റഡ് സാരിയില്‍ സ്റ്റൈലിഷായി ഐശ്വര്യ ലക്ഷ്മി : വൈറൽ ഫോട്ടോസ്!!

വളരെ ചുരുക്കം സിനിമകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി.അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന മനോഹര ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഐശ്വര്യ. പിന്നീട് മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രം താരത്തിനു ഏറെ കൈയടി നേടി കൊടുത്തിരുന്നു.

മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ.മോഡലിങ്ങിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം.ഇപ്പോഴിതാ ബ്ലാക് നെറ്റഡ് സാരിയില്‍ അതീവ സുന്ദരിയായ ഫോട്ടോസ് ആണ് പങ്കുവെച്ചിരിക്കുന്നത് . ബ്ലാക് സ്ലീവ്ലെസ് ഡിസൈനര്‍ ബ്ലൗസാണ് താരം സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ലേബല്‍ എം ഡിസൈനേഴ്സ് ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്.

ബണ്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും കൂള്‍ ലുക്കിലാണ് താരം. വെള്ളയും ചുവപ്പും കല്ലു പതിച്ച ആക്സസറീസ് ആണ് താരം ധരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ചിത്രങ്ങൾക് താഴെ നിരവധി കമ്മെന്റുകളാണ് വരുന്നത്.

Scroll to Top