ദിസ് ഈസ്‌ റോങ്, മോഹൻലാലിനെ വിമർശിച്ചതിന് സന്തോഷ്‌ വർക്കിയെ കൊണ്ട് മാപ്പ്‌ പറയിപ്പിച്ച് ബാല.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ബാല തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ആണ്. വിഡിയോയിൽ സന്തോഷ്‌ വർക്കിയുമയാണ് എത്തുന്നത്. സന്തോഷ്‌ വർക്കി കുറച്ച് നാളുകൾക്കു മുൻപ് മോഹൻലാലിനെ കുറിച്ച് മോശമായ പരാമർശം നടത്തിയതിനെ കൊണ്ട് മാപ്പ്‌ പറയിപ്പിക്കുകയാണ്. വീഡിയോയിൽ വരുന്നതിന് മുൻപ് സന്തോഷ്‌ വർക്കിയുമായി സംസാരിച്ചതിന് ശേഷമാണ് എത്തിയത് എന്നും പറഞ്ഞു.

ബാലയുടെ വാക്കുകൾ ഇങ്ങനെ,ഈ വീഡിയോ എടുക്കുന്നതിന് മുമ്പ് ഞാനും സന്തോഷ് വർക്കിയും കുറച്ച് കാര്യങ്ങൾ സംസാരിച്ചിരുന്നു.പുള്ളിയുടെ മനസിലുള്ളത് എന്നോട് തുറന്ന് പറഞ്ഞു. ഒരു നടനെ കുറിച്ച് സംസാരിക്കാം. അയാളുടെ സിനിമയെ കുറിച്ച് സംസാരിക്കാം. പക്ഷെ അയാളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് അധികാരമില്ല. ഒപ്പണായി പറയാം ലാലേട്ടനെ കുറിച്ച് മോശമായി സംസാരിച്ചു. ഇതിൽ എന്തെങ്കിലും കാര്യം നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ. അത് തെറ്റാണോ അല്ലയോ.

മലയാളത്തിലെ ഒരു നടിയെ കുറിച്ച് ബോഡി ഷെയ്മിം​ഗ് നടത്തി.ഞാനും എന്റെ ഭാര്യയും അപ്പോൾ അടുത്തുണ്ട്.സ്വന്തം വീട്ടിലുള്ള ആളിനാണ് ഈ അനുഭവമെങ്കിൽ വെറുതെ ഇരിക്കുമോ. തെറ്റായ കാര്യമാണിത്.വൈറൽ ആയൊരാളല്ലേ താങ്ങൾ, ഇതൊക്കെ കുട്ടികൾ കാണില്ലേ. നിങ്ങടെ അമ്മ ഇത് കാണില്ലെ എന്നും ബാല ചോദിക്കുന്നുണ്ട്.ഓപ്പൺ ആയിട്ട് ഓരോത്തരോടും മാപ്പ്‌ ചോദിക്കണം.പിന്നാലെ എല്ലാവരോടും സന്തോഷ് മാപ്പ് ചോദിക്കുന്നുമുണ്ട്.

video

Scroll to Top