അഭിനയം മാത്രമല്ല, പാചകത്തിലും സൂപ്പറാണ് ഐശ്വര്യലക്ഷ്മി; വിഡിയോ പങ്കുവെച്ച് താരം

വളരെ ചുരുക്കം സിനിമകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന മനോഹര ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഐശ്വര്യ. പിന്നീട് മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രം താരത്തിനു ഏറെ കൈയടി നേടി കൊടുത്തിരുന്നു.മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ.അഭിനയം മാത്രമല്ല, പാചകവും തനിക്ക് വഴങ്ങുമെന്ന് വിഡിയോയിലൂടെ കാണിച്ചുതരികയാണ് ഐശ്വര്യലക്ഷ്മി.

താരം തന്നെയാണ് സോഷ്യൽ മീഡിയയയിലൂടെ ഇ വിവരം പങ്കുവെച്ചത്.ഇന്തൊനീഷ്യന്‍ വിഭവമായ സാംബൽ മാതാ ആണ് താരം ഉണ്ടാക്കുന്നത്.ഏപ്രണും തലയില്‍ തൊപ്പിയും അണിഞ്ഞ്, ഉള്ളി അരിയുന്ന ഐശ്വര്യലക്ഷ്മിയെയാണ് ഈ വിഡിയോയില്‍ ആദ്യം കാണുന്നത്.ഐശ്വര്യക്കൊപ്പം മറ്റൊരു ഷെഫും ഉണ്ട്.വളരെ രുചികരവും പ്രശസ്തവുമായ ഒരു ബാലിനീസ് വിഭവമാണ് സാംബൽ മാതാ. മലേഷ്യയിലും സിംഗപ്പൂരിലുമെല്ലാം ജനപ്രിയമാണ് ഇത്.

വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ ഇത് ഉണ്ടാക്കിയെടുക്കാനും പറ്റും. നിരവധി കമന്റുകള്‍ വിഡിയോയ്ക്ക്താഴെ വരുന്നത്.നടി കീര്‍ത്തി സുരേഷും ഈ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.എന്തു വൃത്തിയായി അരിഞ്ഞിരിക്കുന്നുവെന്നും അടിപൊളിയായിട്ടുണ്ടെന്നുമൊക്കെയാണ് കമന്റുകള്‍.

Scroll to Top